ജമാഅത്ത് പ്രസിഡന്റിന്റെ മരണം:പെർവാഡ് കടപ്പുറത്തിന് നോവായി
കുമ്പള.സജീവ മുസ്ലിം ലീഗ് പ്രവർത്തകനും, പരമ്പരാഗത മത്സ്യത്തൊഴിലാളിയും,പെർവാട് ജുമാമസ്ജിദ് പ്രസിഡണ്ടുമായ അബ്ദുള്ള പെർവാഡി ന്റെ മരണം പെർവാട് കടപ്പുറത്തിന് നോവായി.നാടിന്റെ മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു.
രാവിലെ സുഹൃത്തുക്കളുമായി കടൽതീരത്ത് ഇരുന്ന് സംസാരിക്കുന്നതിനിടയിൽ തെങ്ങിന്റെ തലഭാഗം ഒടിഞ്ഞു അബ്ദുള്ളയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ ഇബ്രാഹിമും, ഹസൈനാറും ഓടി രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സക്കീനയാണ് ഭാര്യ. ഹനീഫ, ഷംസു,അമീർ, സൈനബ,മിസ്രിയ, ഖദീജ എന്നിവർ മക്കളാണ്.സത്താർ പേരാൽ,തസ്‌ലിം ദേവി നഗർ,സിദ്ദീഖ് പെർവാഡ്, ഫാത്തിമ ബദ്ര്യാ നഗർ,സുമിയ ദേവി നഗർ,ഷാന പെർവാഡ് കടപ്പുറം എന്നിവർ മരുമക്കളാണ്. മൊയ്തീൻ കുഞ്ഞി പെർവാട് ഏക സഹോദരൻ.മയ്യത്ത് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പെറുവാട് കടപ്പുറം ബദ്രിയാ ജുമാമസ്ജിദിൽ കബറടക്കി.
നിര്യാണത്തിൽ പെറുവാട് ബദ്ര്യാ ജുമാ മസ്ജിദ് കമ്മിറ്റി,മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment