തെരുവുകച്ചവടക്കാരുടെ പുനരധിവാസ പദ്ധതി പാളിയോ..?കടകൾ ഭൂരിഭാഗവും അടഞ്ഞു തന്നെ
കാസർഗോഡ്.പുതിയ ബസ്റ്റാൻഡ് സമീപം കാസർഗോഡ് നഗരസഭ നിർമ്മിച്ച തെരുവ് കച്ചവടക്കാർക്കുള്ള പുനരധിവാസ കേന്ദ്രത്തിലെ കടമുറികൾ ഭൂരിഭാഗവും അടഞ്ഞു തന്നെ. കച്ചവടം ഇല്ലെന്ന കാരണത്താൽ അടച്ചിട്ടതാണെന്ന് ഒരുഭാഗം കച്ചവടക്കാർ പറയുമ്പോൾ കടകൾ തുറന്നാലല്ലേ കച്ചവടം ഉണ്ടാകുവെന്ന് മറ്റൊരു വിഭാഗം കച്ചവടക്കാർ പറയുന്നു.ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച് കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തിയ പുനരധിവാസ പദ്ധതി എവിടെയാണ് പാളി യതെന്ന് നഗരസഭ അധികൃതർ കണ്ണുതുറന്ന് കാണേണ്ടതുണ്ട്.
കഴിഞ്ഞവർഷം അവസാനത്തോടെയാണ് തെരുവു കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം തുറന്നു കൊടുത്തത്.രണ്ട് വശ ങ്ങളിലായി 28 മുറികളാണുള്ളത്. തുടക്കം എല്ലാവരും കട തുറന്നുവെച്ചിരുന്നുവെങ്കിൽ രാവിലെ മുതൽ വൈകിട്ട് വരെ ഇരുന്നാൽ ഒന്നും കിട്ടാത്ത അവസ്ഥയിൽ പലരും കട പൂട്ടി. എന്നാലും ഇവർ 9000 രൂപ പ്രതിവർഷം നഗരസഭയ്ക്ക് നൽകേണ്ടതുണ്ട്.
ജനങ്ങൾ ഇടപഴകുന്ന സ്ഥലത്തല്ല പുനരധിവാസ കേന്ദ്രം സ്ഥാപിച്ചതെന്ന് കച്ചവടക്കാർ പറയുന്നുണ്ട്.എല്ലാവരും വ്യത്യസ്ത സാധനങ്ങളിറക്കി കട തുറന്നു വച്ചാൽ ജനങ്ങൾ എത്തുമെന്ന് കട തുറന്നു വെച്ചിട്ടുള്ള ചുരുക്കം ചില കച്ചവടക്കാർ പറയുന്നുമുണ്ട്. നേരത്തെ പഴയ ബസ് സ്റ്റാൻഡിന് അടുത്തുള്ള തെരുവോരത്താണ് പലരും കച്ചവടം ചെയ്തിരുന്നത്.ഇത് പൊതുജനങ്ങൾക്കും,മറ്റു കടക്കാർക്കും, കാൽനടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ടാണ് നഗരസഭ മുൻകൈയെടുത്ത് പുനരധിവാസ കേന്ദ്രം പുതിയ ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ചത്.
വഴിയോര കച്ചവട പുനർനിവാസ കേന്ദ്രം നഗരസഭ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തി ജനങ്ങൾ ഇടപഴുകുന്ന സ്ഥലത്ത് പുനരധിവാസ കേന്ദ്രം നിർമ്മിച്ച് നൽകണമെന്നാണ് കച്ചവടക്കാരുടെ ഇപ്പോഴത്തെ ആവശ്യം. അല്ലാത്തപക്ഷം തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് വിഘാതമാകുമെന്നും കച്ചവടക്കാർ സങ്കടത്തോടെ പറയുന്നുമുണ്ട്.

Post a Comment