JHL

JHL

പ്രതിഭകളുടെ മാറ്റുരക്കിൽ മികവ് തെളിച്ച് എസ് എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

കുമ്പള : എസ് എസ് എഫ് പുത്തിഗെ സെക്ടർ സംഘടിപ്പിച്ച 33-ാമത് സാഹിത്യോത്സവ് രിഫായി നഗർ യൂണിറ്റിൽ വെച്ച് ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും ആവേശകരമായ മത്സരങ്ങളോടെയും സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിൽ സെക്ടറിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിഭകൾ മാറ്റുരച്ചു. കലാ–സാഹിത്യ മത്സരങ്ങൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ എന്നിവ കൊണ്ട് സമ്പന്നമായ പരിപാടി വിദ്യാർത്ഥികളിലും പ്രവർത്തകരിലും വലിയ ഉണർവും ആത്മവിശ്വാസവും സൃഷ്ടിച്ചു.

പരിപാടിക്ക് ഷെരീഫ് സഅദി പ്രാർത്ഥന നിർവഹിച്ചു. സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ മുമിത്ത് അഹ്സനി സ്വാഗതം ആശംസിച്ചു.സെക്ടർ പ്രസിഡന്റ് ഉമർ ഹിമമി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കേരള പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. യുവതലമുറയുടെ സർഗാത്മക കഴിവുകൾ സമൂഹ നിർമാണത്തിന് ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

സന്ദേശ പ്രഭാഷണം നടത്തിയ റഹീസ് മുഈനി സാഹിത്യോത്സവങ്ങൾ വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ചിന്താശേഷിയും വളർത്തുന്ന വേദികളാണെന്ന് അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം സാഹിത്യ-സാംസ്കാരിക രംഗങ്ങളിലും യുവാക്കൾ സജീവമാകണമെന്ന് ആഹ്വാനം ചെയ്തു.
പരിപാടിയിൽ കേശവൻ (പുത്തിഗെ പഞ്ചായത്ത് മെമ്പർ), നസീർ സാഖഫി (പ്രസിഡന്റ്, എസ് എസ് എഫ് കുമ്പള ഡിവിഷൻ),രിഫായി ഹിഷാമി (ജനറൽ സെക്രട്ടറി, കുമ്പള ഡിവിഷൻ), ഖാദർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, സി. എൻ. ആരിഫ് മാഷ് എന്നിവർ ആശംസ പ്രസംഗം നടത്തി.

മത്സര ഫലങ്ങളിൽ 659 പോയിന്റ് നേടി മദീന മഖ്ദൂം യൂണിറ്റ് ജേതാക്കളായി.618 പോയിന്റുമായി രിഫായി നഗർ യൂണിറ്റ് രണ്ടാം സ്ഥാനവും 410 പോയിന്റ് നേടി കട്ടത്തടുക്ക യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സാഹിത്യോത്സവിലെ മികച്ച പ്രതിഭയ്ക്കുള്ള “Pen of the Fest” പുരസ്കാരം രിഫായി നഗർ യൂണിറ്റിലെ ഷമ്മാസ് സ്വന്തമാക്കി. മികച്ച ശബ്ദാവിഷ്‌കാരത്തിനുള്ള “Vocal of the Fest” പുരസ്കാരം IZZനും ലഭിച്ചു.
സാഹിത്യോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകർക്കും പ്രവർത്തകർക്കും അതിഥികൾ അഭിനന്ദനം രേഖപ്പെടുത്തി. പരിപാടിക്ക് ഷെരീഫ് ഹിഷാമി നന്ദി പറഞ്ഞു.

No comments