JHL

JHL

പെർമുദയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവ് ഗുരുതരാവസ്ഥയിൽ


കുമ്പള(www.truenewsmalayalam.com) :  പെര്‍മുദെ – ബന്തിയോട് റോഡിലെ പെര്‍മുദെ , പെരിയടുക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പിതാവിനു ഗുരുതരമായി പരിക്കേറ്റു. 

ചിപ്പാർ,ബായാര്‍, നേത്രഗുളി ഹൗസിലെ എൻ.കിഷന്‍ (25) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കിഷന്റെ പിതാവ് മാധവ ദേവാഡിഗെ (55)യെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കിഷന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ്  അപകടമുണ്ടായത്. 

No comments