തൊഴിലാളികളെ അടിമകളാക്കുന്ന നാലാം വ്യവസായ വിപ്ലവം ചെറുത്തു തോൽപ്പിക്കും: ഷാനവാസ് കോട്ടയം
കാഞ്ഞങ്ങാട്: ഡിജിറ്റൽ യുഗത്തിന്റെ മറവിൽ തൊഴിലാളി വർഗത്തിന് മേൽ അടിച്ചേൽപ്പിക്കുന്ന പുത്തൻ അടിമത്തത്തിനെതിരെ പോരാട്ടവീര്യം ജ്വലിപ്പിക്കേണ്ട സമയമാണിതെന്നും ആപ്പുകളും ആൽഗോരിതങ്ങളും നമ്മുടെ തൊഴിൽ സമയം നിശ്ചയിക്കുന്ന ഈ കാലഘട്ടത്തിൽ ഇൻഷുറൻസോ പെൻഷനോ ഇല്ലാത്ത, വിശ്രമമില്ലാത്ത തൊഴിലാളികളെ സൃഷ്ടിക്കുന്ന .
കോർപറേറ്റ് അടിമത്വ വ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടങ്ങളാണ് ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും എഫ് ഐ ടി യു കാസർഗോഡ് ജില്ല കമ്മറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മെയ് ദിന സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് എഫ്.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാനവാസ് കോട്ടയം പറഞ്ഞു.
എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് സി.എച്ച്. മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടരി സി.എച്ച്. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ ഹമീദ് കക്കണ്ടം, , വി.കെ. ജാസ്മിൻ, ഏ.വി.അബ്ദുൾ സലാം,, കെ.വി. പത്മ നാഭൻ , രാജൻ കോളം കുളം
കെ.വി.പി.കുഞ്ഞഹമ്മദ്,
വി. റൈഹാനത്ത് എന്നിവർ പ്രസംഗിച്ചു.
എൻ.കെ.പി.ഹസ്സൻ , ഏ.ജി.ഹമീദ , ബേബി രാജൻ, വി.എം. മുഹമ്മദലി കെ.വി.പി ഷിഹാബ്, എൻ.കെ.പി. സിറാജ് എന്നിവർ നേതൃത്വം നൽകി.
ജില്ലാ ട്രഷറർ ടി.എം.എ. ബഷീർ അഹമ്മദ് സ്വാഗതവും, സെക്രട്ടരി യു സ്റ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു


Post a Comment