JHL

JHL

തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ; പശ്ചിമ ബംഗാളിലും അസ്സമിലും പുതുച്ചേരിയിലും ബിജെപി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്ന ഫലസൂചനകൾ അനുസരിച്ച് പശ്ചിമ ബംഗാളിലും അസ്സമിലും പുതുച്ചേരിയിലും ബിജെപിയും തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെയും മുന്നിൽ.


പശ്ചിമബംഗാളിൽ മമത ബാനർജിയുടെ ഭരണത്തിന് അവസാനമായി എന്ന തോന്നലുളവാക്കുന്ന രീതിയിലാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി 145 സീറ്റിലും തൃണമൂൽ കോൺഗ്രസ് 105 സീറ്റിലും ഇടതു കക്ഷികളും കോൺഗ്രസും ഓരോ സീറ്റിലും മുന്നിട്ടു നിൽക്കുന്നു.


അതേസമയം, തമിഴ്‌നാട്ടിൽ ആദ്യത്തെ അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ 104 സീറ്റിലും എഐഡി‌എംകെ 68 സീറ്റിലും ഭരണകക്ഷിയായ ഡി‌എം‌കെ 55 സീറ്റിലും മുന്നിൽ നിൽക്കുന്നു.


അസ്സമിൽ 95 സീറ്റിലും കോൺഗ്രസ് 29 സീറ്റിലും മുന്നിൽ നിൽക്കുന്നു. മറ്റുള്ളവർ രണ്ട് സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്.


പുതുച്ചേരിയിൽ 22 സീറ്റിൽ ബിജെപിയും ആറ് സീറ്റിൽ കോൺഗ്രസും മുന്നിട്ടു നിൽക്കുന്നു.



No comments