JHL

JHL

പട നയിച്ചവൻ തന്നെ ; വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ കേരള മുഖ്യമന്ത്രി

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; പടനയിച്ചവൻ നയിക്കട്ടെ എന്ന് ഹൈക്കമാൻഡ്ന്യൂഡൽഹി: ഒടുവിൽ വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ കേരള മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തെ കാത്തിരിപ്പി​നൊടുവിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എ.​​ഐ.സി.സി നേതാവ് ദീപ ദാസ് മുൻഷി ഡൽഹിയിൽ പ്രഖ്യാപനം നടത്തി.

കെ.സി. വേണുഗോപാൽ​, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദവിക്കായി അവകാശവാദമുന്നയിച്ച് അവസാന നിമിഷം വരെ കടുംപിടുത്തം തുടർന്നത് പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. പലതട്ടുകളിലായി വിവിധ സമയങ്ങളിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ആരെന്ന കാര്യത്തിൽ സമവായത്തിലെത്തിയത്.

No comments