JHL

JHL

ലിറ്റിൽ കൈറ്റ്സിൽ അഭിമാന താരമായ മൊഗ്രാൽ സ്കൂൾ വിദ്യാർത്ഥിനി അംനാ ഫാത്തിമയ്ക്ക് "നേരംപോക്ക്'' വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അനുമോദനം

മൊഗ്രാൽ.കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ നടന്ന ലിറ്റിൽ കിട്സ് സ്റ്റേറ്റ് ക്യാമ്പ് 2026-ൽ ജില്ലയിൽ നിന്ന്  ശ്രദ്ധേയ പങ്കാളിത്തം രേഖപ്പെടുത്തിയ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ വിദ്യാർത്ഥിനി അംന ഫാത്തിമയ്ക്ക് "നേരംപോക്ക് " വാട്സ്ആപ്പ് കൂട്ടായ്മ ഉപഹാരം നൽകി അനുമോദിച്ചു.

പ്രോഗ്രാമിംഗ് വിഭാഗത്തിൽ കാസർകോട് ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക പെൺകുട്ടിയായിരുന്നു അംനാ ഫാത്തിമ.ഫേസ് ട്രാക്കിങ് റോബോട് നിർമ്മിച്ച് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചാണ് ജില്ലയിൽ താരമായത്.

 വാട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങളായ എം മാഹിൻ മാസ്റ്റർ,എം എ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,അഷ്റഫ്  പെർവാഡ്,ലത്തീഫ് കോട്ട,മുഹമ്മദ്-അറബി, അബ്ദുള്ളക്കുഞ്ഞി നട്പ്പളം എന്നിവർ ചേർന്നാണ് ഉപഹാരം നൽകി അനുമോദിച്ചത്.

No comments