മുഴുവൻ വിഷയങ്ങളിലും എ പ്ലസ്:മൊഗ്രാൽ സ്കൂളിലെ മിടുക്കികളെ അനുമോദിച്ച് മൊഗ്രാൽ ഗ്രീൻസ്റ്റാർ ക്ലബ്
മൊഗ്രാൽ. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മൊഗ്രാൽ സ്കൂളിനും,നാടിനും അഭിമാനമായ ആസിയത്ത് ഷഹാന,നിദ ഫാത്തിമ എന്നീ വിദ്യാർത്ഥിനികൾക്ക് ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ സ്നേഹാദരവ്.
ദുബായ് ഗ്രീൻസ്റ്റാർ സെക്രട്ടറി അനീസ് മൊഗ്രാൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ
ഗ്രീൻസ്റ്റാർ ക്ലബ് പ്രസിഡന്റ് മഖ്‌ദൂം മൊഗ്രാൽ, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,യൂ എം ഇർഫാൻ മൊഗ്രാൽ,ബാത്തിഷ മൊഗ്രാൽ,സൽമാൻ എന്നിവർ സംബന്ധിച്ചു.


Post a Comment