JHL

JHL

ആയിരങ്ങൾക്ക് നെയ്ച്ചോർ പൊതി വിതരണം ചെയ്തു: മൊഗ്രാൽ മഖാo ഉറൂസിന് പരിസമാപ്തി

മൊഗ്രാൽ: ആറ് ദിവസങ്ങളിലായി നടന്ന വലിയുള്ളാഹി അറബി ഹാജി(റ) അവർകളുടെ പേരിൽ മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ മർഹൂം യൂ എം ഉസ്താദ് നഗറിൽ നടന്നുവന്ന ഉറൂസ് നേർച്ചയ്ക്ക് പരിസമാപ്തി.
ആയിരങ്ങൾ സംഗമിച്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാക്ക് അബ്രാറി ഉൽബോധന പ്രഭാഷണം നടത്തി. ഉസ്താദ് ഇ പി അബൂബക്കർ അൽ ഖാസിമി പത്തനാപു രം മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം വർക്കിംഗ്‌ ചെയർമാൻ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സ്ഥലം ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി സ്വാഗതം പറഞ്ഞു. ചടങ്ങിൽ വെച്ച് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ,മുൻ ജമാഅത്ത് പ്രസിഡണ്ട് കെ എം ഇദ്ദീൻ ഹാജി എന്നിവരെ ആദരിച്ചു.

ചടങ്ങിൽ യഅക്കൂബ് ദാരിമി,മുഹമ്മദ് ഹനീഫ് ഫൈസി,രിഫാഈ ദാരിമി,മുസ്തഫ ഹിമമി, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, അബൂബക്കർ ലാൻഡ്മാർക്ക്,ഖാലിദ് നെല്ലിക്കട്ട, നാസർ കെ കെ, അഷ്റഫ് ബി കെ എന്നിവർ സംബന്ധിച്ചു. 

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുള്ളക്കുഞ്ഞി സ്പിക്ക്  അധ്യക്ഷത വഹിച്ചു.ടികെ അൻവർ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി , കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ ആരിഫ്, ഫസൽ പേരാൽ, സി എ സുബൈർ, സെഡ് എ മൊഗ്രാൽ,യുസുഫ് ഷാർജ,രമേശ് ഗാന്ധിനഗർ,എം പി അബ്ദുൽ ഖാദർ, ലത്തീഫ് ആദൂർ,സി എം ഹംസ എന്നിവർ പ്രസംഗിച്ചു.സിദ്ദിഖ് ചെടേക്കാൽ നന്ദി പറഞ്ഞു.

ഞായറാഴ്ച രാവിലെ നടന്ന മൗലൂദ് പാരായണത്തിന് കെ എസ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകി. ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അസീസ് തങ്ങൾ, സയ്യിദ് ത്വാഹാ തങ്ങൾ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം ഭാരവാഹികളായ വി പി അബ്ദുൽ ഖാദർ ഹാജി, കെ എം ഇബ്രാഹിം കൊപ്പളം,ബി എൻ മുഹമ്മദലി,ടി എം ശുഹൈബ്,യൂ എം ഫസലുറഹ്മാൻ,കെ അറബി കൊപ്പളം, എംജിഎ റഹ്മാൻ, സി എം ഹംസ,ബി കെ അൻവർ, സാദിഖ് കൊപ്പളം, ലത്തീഫ് കൊപ്പളം, ജലീൽ സി എം,എം എം റഹ്മാൻ,സിദ്ദീഖ് റഹ്മാൻ,റാഷിദ് ഗാന്ധി നഗർ,യൂസുഫ് കൊ പ്പളം,ഷെഫീക്ക് സി എച്ച്,ഇസാനുദ്ധീൻ, സമദ് കടപ്പുറം, നിയാസ് ചടേക്കാൽ, അഭിനാഷ്,ഹംസ, കബീർ,അസീം കൊ പ്പളം തുടങ്ങിയവർ നേതൃത്വം നൽകി. ആയിരങ്ങൾക്കുള്ള ചീരണി വിതരണത്തോടെ ഉറൂസിന് സമാപനമായി.

No comments