JHL

JHL

യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കി

മഞ്ചേശ്വരം: മഞ്ചേശ്വരം നെത്തിലപദവില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന് വേണ്ടി  യൂണിറ്റി ഹൗസ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്  നിര്‍മ്മിച്ച വീടിന്റെ ഉദ്ഘാടനം എ.കെ.എം അഷറഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. നിരാലംബരായ മനുഷ്യരുടെ കണ്ണീര് ഒപ്പുകയെന്നത് ദൈവികമായ പ്രവര്‍ത്തനമാണെന്നും വീട് നിര്‍മ്മാണം, ഭക്ഷണ കിറ്റ്, കുടിവെള്ളം തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം സമാനതകളില്ലാത്ത മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന കര്‍മ്മമാണെന്നും എ.കെ.എം അഷറഫ് എം.എല്‍.എ പറഞ്ഞു. ട്രസ്റ്റ് പ്രസിഡണ്ട് സി.എ അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. വാജിദ് എന്‍ .എം ഖിറാഅത്ത് നടത്തി. നരിന്‍ഗന പഞ്ചായത്ത് പ്രസിഡണ്ട് നവാസ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വൊര്‍ക്കാടി, നരിന്‍ഗന പഞ്ചായത്ത് അംഗം ജയന്തി, വൊര്‍ക്കാടി പഞ്ചായത്ത് അംഗം അബ്ദുല്‍ മജിദ്, ഇബ്രാഹിം സഖാഫി, അബ്ദുല്‍ സലാം തെക്കില്‍, ഇല്യാസ് ഉപ്പള, മുഷ്തഫ മദനി, അബ്ദുല്‍ ഖാദര്‍ തെക്കില്‍, ഇബ്രാഹിം എ.എച്ച് എന്നിവര്‍ സംസാരിച്ചു.  ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി.കെ സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.

No comments