JHL

JHL

മൊയ്തീൻ പെർവാഡ് നിര്യാതനായി


കുമ്പള(www.truenewsmalayalam.com) : കുമ്പള മാവിനകട്ട സോനാ വില്ലയിൽ പരേതരായ അബ്ദുൽ ഖാദർ സ്രാങ്ക്-ഐഷാബി ദമ്പതികളുടെ മകൻ  മൊയ്തീൻ(60)പെർവാഡ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

പ്രഭാത സവാരി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അന്ത്യം. പ്രവാസിയായിരുന്നു. മൊഗ്രാൽ ദേശീയവേദി ഗൾഫ് പ്രതിനിധിയും,മെക് 7 മൊഗ്രാൽ ഹെൽത്ത് ക്ലബ്ബ് അംഗവുമായിരുന്നു.

ഭാര്യ:ആയിഷ.
 മക്കൾ:നിലോഫർ, സോന,താനിയ, മർഴൂഖ്.
മരുമക്കൾ: നാസർ ജനപ്രിയ(ഉപ്പള) ഷമീർ ചെമ്പരിക്ക.
 സഹോദരങ്ങൾ: ഗഫൂർ ലണ്ടൻ, ഫാത്തിബി,കുഞ്ഞിബി,നഫീസ, മൈമൂന, പരേതരായ സാലി കുമ്പള,അബ്ബാസ്, അബൂബക്കർ.


 മയ്യത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊ ഗ്രാൽ ദേശീയവേദി,  മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ് അനുശോചിച്ചു.

No comments