JHL

JHL

കളിയുടെയും, ആഘോഷങ്ങളുടെയും പേരിൽ രാത്രി വൈകിയും, പുലർച്ചെയും പടക്കം പൊട്ടിക്കുന്നത് ദുരിതമാകുന്നു. രോഗികളായവർക്കും, കുട്ടികൾക്കും ഉറക്കം നഷ്ടപ്പെടുന്നതായും പരാതി

കാസർഗോഡ്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളിയുടെയും, ആഘോഷങ്ങളുടെയും പേരിൽ രാത്രി വൈകിയും, പുലർച്ചെയും പടക്കം പൊട്ടിക്കുന്നത് ദുരിതമാവുന്നതായി വ്യാപക പരാതി. വീടുകളിലെ കിടപ്പുരോഗികൾക്കും കുട്ടികൾക്കും ഉറക്കം നഷ്ടപ്പെടുന്നതായാണ് പരാതി. പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

 പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ സമയത്തും പടക്കം പൊട്ടിക്കുന്നത് അനുവദിക്കാനാ കില്ലെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചതാണ്. പടക്കങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തണമെന്ന ഹരജി പരിഗണിക്കവയാണ്  കഴിഞ്ഞ മാസം സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. പൂർണ്ണ നിരോധനത്തിന് അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 24 മണിക്കൂറും പടക്കം പൊട്ടിക്കാൻ അനുവദിക്കില്ലെന്നും, ഇത് വയോധികർക്കും, രോഗികൾക്കും, കുട്ടികൾക്കും മറ്റു ജീവജാലങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ബന്ധപ്പെട്ടവർ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും കോടതി നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രാത്രി 10 മണി മുതൽ രാവിലെ 10 മണി വരെ പടക്കങ്ങൾ പൊട്ടിക്കുന്നതിന് കർശന  നിയന്ത്രണം വേണമെന്നാണ് ദുരിതം നേരിടുന്ന കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്.

No comments