JHL

JHL

പൗരപ്രമുഖനും, മൊഗ്രാൽ എം സി ഹാജി ട്രസ്റ്റ് ചെയർമാനുമായ മൊഗ്രാൽ കെ കെ പുറം എംസി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : പൗരപ്രമുഖനും, മൊഗ്രാൽ എം സി ഹാജി ട്രസ്റ്റ് ചെയർമാനുമായ മൊഗ്രാൽ കെ കെ പുറം എംസി കുഞ്ഞഹമ്മദ് ഹാജി(80) അന്തരിച്ചു

ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യമായ എംസി കുഞ്ഞഹമ്മദ് ഹാജി അന്തരിച്ച ബാപ്പ എം സി ഹാജിയുടെ പേരിൽ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.

 മുസ്ലിം ലീഗ് നേതാവും, മുൻ കുമ്പള പഞ്ചായത്ത് പ്രസിഡണ്ടുമായ പരേതനായ എം സി അബ്ദുൽഖാദർ ഹാജി- മറിയമ്മ ദമ്പതികളുടെ ഏക മകനാണ് എം സി കുഞ്ഞഹമ്മദ് ഹാജി.

ഭാര്യ:സുഹ്‌റ തെക്കിൽ.

 മക്കൾ: ലുക്മാൻ,ലുബീന(ദുബായ്) ലുഹൈ. മരുമകൻ:മുജീബ് കുറ്റ്യാടി(ദുബായ്).

 മയ്യത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ എം സി ഹാജി ചാരിറ്റബിൾ ട്രസ്റ്റ്‌, മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ്‌ മൊഗ്രാൽ അനുശോചിച്ചു.

No comments