ലോക ഭിന്നശേഷി വാരാചരണം: മൊഗ്രാൽ ജിവിഎച്ച്എസ്എസ്ൽ ബിഗ് ക്യാൻവാസ് സംഘടിപ്പിച്ചു
കുമ്പള.സമഗ്ര ശിക്ഷാ കേരളം കാസർഗോഡ് ബി.ആർ.സി കുമ്പളയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ബിഗ് ക്യാൻവാസ്- 2026 ജി വി എച്ച് എസ് എസ് മൊഗ്രാൽ സ്കൂളിൽ സംഘടിപ്പിച്ചു.
കുമ്പള ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീഹർഷ സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രിൻസിപ്പൽ മനോജ് അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജമീല ഉദ്ഘാടനം ചെയ്തു.
ജി വി എച്ച് എസ് എസ് മൊഗ്രാൽ സ്കൂളിലെ ഹെഡ് മിസ്ട്രെസ് സജിന കെ, പി.ടി.എ പ്രസിഡന്റ് ലത്തീഫ് കൊപ്പളം,എസ്.എം.സി ചെയർമാൻ റിയാസ് കരീം,സുമയ്യ (എം.പി.ടി.എ) എന്നിവർ മുഖ്യാഥിതിയായി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുക, അവർക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുക, ഉൾക്കൊള്ളുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ബിഗ് ക്യാൻവാസ് സംഘടിപ്പിച്ചത്.
കുട്ടികളുടെ പങ്കാളിത്തവും സർഗാത്മകതയും പ്രോത്സാഹിപ്പിച്ച പരിപാടി സമത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും സന്ദേശം പകർന്നു നൽകി.കുമ്പള ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ഗിരീഷൻ.ബി നന്ദി രേഖപ്പെടുത്തി.

Post a Comment