ഇശൽ ഗ്രാമത്തിൽ നിന്നും മിമിക്രിയിലും താരോദയം.ജില്ലാ കലോത്സവത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ മുഹമ്മദ് റാസി ഒന്നാം സ്ഥാനവും,'എ' ഗ്രേഡും കരസ്ഥമാക്കി
പെരിയ.കലാ-കായിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്ന മൊഗ്രാൽ ഇശൽ ഗ്രാമത്തിൽ നിന്ന് ജില്ലാ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ മുഹമ്മദ് റാസി ഒന്നാം സ്ഥാനവും,'എ' ഗ്രേഡും കരസ്ഥമാക്കി സംസ്ഥാനതല കലോത്സവത്തിലേക്ക് മത്സരിക്കാൻ ഇടം നേടിയത് മൊഗ്രാലിന് അഭിമാനകരമായ നേട്ടമായി.
മൊഗ്രാൽ ദേശീയ വേദി-മെക് 7 അംഗം നൗഷാദ് മലബാർ- സുമയ്യ ദമ്പതികളുടെ മകനാണ് മുഹമ്മദ് റാസി.കലാരംഗത്ത് ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന മുഹമ്മദ് റാഷിയെ മൊഗ്രാൽ ദേശീയവേദിയും, മെക്7നും അഭിനന്ദിച്ചു.
മൊഗ്രാൽ ദേശീയ വേദി-മെക് 7 അംഗം നൗഷാദ് മലബാർ- സുമയ്യ ദമ്പതികളുടെ മകനാണ് മുഹമ്മദ് റാസി.കലാരംഗത്ത് ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന മുഹമ്മദ് റാഷിയെ മൊഗ്രാൽ ദേശീയവേദിയും, മെക്7നും അഭിനന്ദിച്ചു.


Post a Comment