JHL

JHL

കലോത്സവ പ്രതിഭകൾക്ക് ആദരവുമായി വിജയാരവം; എ കെ എം അഷ്‌റഫ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു

ആരിക്കാടി: മഞ്ചേശ്വരം സബ്ജില്ലാ സ്‌ക്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിലും അറബിക് വിഭാഗത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ആരിക്കാടി ജനറൽ ജി ബി എൽ പി സ്‌ക്കൂളിലെ വിദ്യാർത്ഥികളെ അനുമോദിക്കാനായി സംഘഡിപ്പിച്ച  "വിജയാരവം" അനുമോദന സദസ്സ് പ്രൗഡഗംഭീരമായി.
ചടങ്ങ് എ കെ എം അഷ്‌റഫ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു.
പഠനത്തോടൊപ്പം കുട്ടികളുടെ കലാപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനമാണ് ഈ വലിയ വിജയത്തിന് പിന്നിലെന്നും ആരിക്കാടി ജനറൽ ജി ബി എൽ പി സക്കുളിലെ ഈ കൊച്ചു പ്രതിഭകളുടെ നേട്ടം പൊതു വിദ്യാഭ്യാസ മേഖലക്ക് തന്നെ ഒരു മാതൃകയും അഭിമാനവുമാണന്നും എം എൽ എ പ്രസ്ഥാവിച്ചു.
പി ടി എ പ്രസിഡണ്ട്‌ ബി എ റഹ്‌മാൻ ആരിക്കാടി അധ്യക്ഷത വഹിച്ചു.
കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം എൽ എ നിർവഹിച്ചു.
ഉപഹാര വിതരണം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ വി പി അബ്ദുൽ ഖാദർ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ,പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ എ കെ ആരിഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗം നസീമ കൊടിയമ്മ, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുനാഥ ആൾവ, സുഹറ ബി എ റഹ്‌മാൻ,നാഫിയ ഹുസൈൻ, ഹമീദ് കോയിപ്പാടി,സബൂറ മൊയ്‌ദു, ജമീല ഹസൻ, നസീറ, മുൻ ഹെഡ്‌മിസ്ട്രസ്സ് ലീല ടീച്ചർ, നൗഷീറ ബഷീർ, കൗലത്ത്,നൗഷീറ,സയ്യിദ് യഹ്യ തങ്ങൾ, ഹാജി എം എ പുജൂർ, ഹമീദ് പട്ല, മൊയ്‌ദീൻ ഫക്രുദ്ദീൻ,ഹുസൈൻ ദർവേശ്,ആനന്ദ കുന്നിൽ, പാണ്ട്രംഗ,നൂർ ജമാൽ,ഹനീഫ് കുന്നിൽ,പി എ ഇബ്രാഹിം,റസാക്ക് മുഹമ്മദ്‌, ഹാരിസ് കുന്നിൽ, കാദർ കുമ്പോൽ,ഹാരിസ് കുന്നിൽ, പി എം അബ്ദുൽ റഹ്‌മാൻ, അബ്ദുല്ല ബന്നങ്കുളം, സിദ്ദീഖ് ബി എം, താരനാത് പുജൂർ,സിദ്ദീഖ് ഐ എൻ ജി, തുടങ്ങിയവർ സംബന്ധിച്ചു.
ഹെഡ് മാസ്റ്റർ താജുദ്ദീൻ സ്വാഗതവും സുനിത ടീച്ചർ നന്ദിയും പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി ആരിക്കാടി ജങ്ക്ഷനിൽ നിന്നും ബാണ്ട് വാദ്യത്തോടെ നടന്ന ഘോഷയാത്രയ്ക്ക് സുഹ്‌റ ബി എ റഹ്‌മാൻ, നാഫിയ ഹുസൈൻ,ബി എ റഹ്‌മാൻ ആരിക്കാടി, താജുദ്ദീൻ മാസ്റ്റർ,റഫീഖ് അബ്ബാസ്,ഹാജി എം എ പുജൂർ, അഷ്‌റഫ്‌ ബെഡി, സത്താർ മിസ്നി, ഹുസൈൻ ദർവേശ്, മൗനേശ ആചാരി, ആബിദ് ഓൾഡ് റോഡ്, അബ്ദുൽ റഹ്‌മാൻ കോട്ട, ഹസ്സൈനാർ, താരാനാത്, സിദ്ദീഖ് ഐ എൻ ജി, ഹാരിസ് കുന്നിൽ, ഹനീഫ് കിളരിയ,ഹുസൈൻ ഉളുവാർ,പാണ്ട്രംഗ,സുനിത, നയന, സുചിത്ര, ദിവ്യശ്രീ, ലുബ്‌ന,സൈനബസന, വരലക്ഷ്മി, ചന്ദ്രകല,മാധവൻ ഷിജിൽ ജോർജ്, നൗഷീറ,റംല,ജാബിറ തുടങ്ങിയവർ നേതൃത്വം നൽകി.

No comments