കുമ്പളയിൽ പ്രവാസി കുഴഞ്ഞു വീണു മരിച്ചു
കുമ്പള(www.truenewsmalayalam.com) : കുമ്പള മാട്ടംകുഴി സ്വദേശിയും, ആരിക്കാടി തങ്ങളുടെ വീടിന് സമീപത്തെ താമസക്കാരനുമായ കെ എം അബ്ബാസ്(56)കുമ്പള ടൗണിൽ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.കുമ്പള ടൗണിലെ പഴയകാല സെൻട്രൽ ഹോട്ടൽ ഉടമ പരേതനായ സിതി-ബീവി ദമ്പതികളുടെ മകനാണ് കെ എം അബ്ബാസ്.
ടൗണിൽ സുഹൃത്തിനോടൊപ്പം സംസാരിച്ചു നിൽക്കവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.
വിവരം സുഹൃത്തിനെ അറിയിച്ചു തൊട്ടടുത്ത ആശുപത്രിയിലേക്ക് നടന്നു നീങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു.
സുഹൃത്തും ടൗണിവാസികളും ചേർന്ന് തൊട്ടടുത്ത ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദുബായിൽ"ദുബായി കൽത്തപ്പം'' എന്നറിയപ്പെടുന്ന കഫെറ്റീരിയയിലെ ജോലിക്കാരനായി രുന്നു കെഎം അബ്ബാസ്.ഒരുമാസം മുമ്പ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു.
സക്കീനയാണ് ഭാര്യ. മക്കൾ അജ്മൽ (ദുബായ്)ബിലാൽ (ബഹ്റൈൻ) സെമീറ,സാബിറ, സന,സഫ.സെബി. സഹോദരങ്ങൾ മുഹമ്മദ്,അബ്ദുള്ള,ഇബ്രാഹിം,അലി (ഫാത്തിമ സ്റ്റോർ ഉപ്പള)ദൈനബി, ആയിഷ,സഫിയ,ഉമ്മാലിമ്മ (സുള്ള്യ)പരേതനായ ഇസ്മായിൽ.
മയ്യത്ത് നാളെ രാവിലെ 9 മണിക്ക് കുമ്പോൾ പാപം കോയ ജുമാ മസ്ജിദിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ആർ ജെ ഡി കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

Post a Comment