JHL

JHL

മൊഗ്രാൽ സ്കൂളിൽ ഇനി പാട്ടിന്റെ വസന്തം; സംഗീത അധ്യാപിക ചുമതലയേറ്റു, 'പാട്ടുകൂട്ടം' ഒരുക്കാൻ പി.ടി.എ


മൊഗ്രാൽ(www.truenewsmalayalam.com) : ഏറെ നാളത്തെ മുറവിളിക്ക് ശേഷം ഒരു സംഗീത അധ്യാപികയെ  മൊഗ്രാൽ സ്കൂളിന് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് വിദ്യാർത്ഥികളും, രക്ഷിതാക്കളും, പി ടി എയും നാട്ടുകാരും.

ഇതിന് നിമിത്തമായതാകട്ടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി റസിയ നൂഹ ജില്ലാ വിദ്യാഭ്യാസ അധികൃതർക്ക് അയച്ച കത്തിനുള്ള നടപടിയിൽ.

 നിയമനം സംബന്ധിച്ച് വിദ്യാർത്ഥിനിയുടെ കത്തിന് വിദ്യാഭ്യാസ വകുപ്പ് മേധാവി മറുപടി കുറിപ്പും നൽകിയിരുന്നു. മൊഗ്രാൽ സ്കൂളിൽ സംഗീത അധ്യാപികയെ നിയമിക്കാൻ സർക്കാറിന് ശുപാർശ നൽകിയിരിക്കുന്നു വെന്നാണ് കത്തിൽ സൂചിപ്പിച്ചിരുന്നത്. നിയമനം നടന്നു കിട്ടിയതിലുള്ള സന്തോഷത്തിലാണ് റസിയ നൂഹ.

 ഇശൽ ഗ്രാമത്തിലെ സ്കൂളിൽ സംഗീത അധ്യാപകയില്ലാത്തത് നാട്ടുകാരും, വിദ്യാർത്ഥികളും പിടിഎയിൽ പരാതിപ്പെട്ടിരുന്നു. മുൻ പിടിഎ കമ്മിറ്റിയുടെ ഇടപെടലിനോടൊപ്പം വിദ്യാർത്ഥിനിയുടെ കത്തും കൂടിയായപ്പോൾ നടപടി വേഗത്തിലായി. നിയമനം കുറച്ചുകൂടി നേരത്തെയായിരു ന്നുവെങ്കിൽ ജില്ലാ കലോത്സവത്തിൽ മൊഗ്രാൽ സ്കൂളിന് കുറച്ചുകൂടി ഭേദപ്പെട്ട റിസൾട്ട് ലഭിക്കുമായിരുന്നുവെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

 സംഗീത ടീച്ചർ എത്തി കുറഞ്ഞ കാലയളവിൽ തന്നെ വിദ്യാർത്ഥികളെ സംഗീത ലോകത്തേ ക്കെത്തിക്കാൻ കഴിഞ്ഞുവെന്ന പ്രത്യാശ അധ്യാപിക സുസ്മിത പി ജെ പങ്കുവെക്കുന്നുണ്ട്. കഴിഞ്ഞ റവന്യൂ ജില്ലാ കലോത്സവ നഗരിയിൽ കുട്ടികളോടൊപ്പം പാട്ടുപാടിയും, ആടിയും ടീച്ചർ സജീവമായിരുന്നു. സ്വാഗത ഗാന സംഘത്തോടൊപ്പവും സംഗീത അധ്യാപികയുണ്ടാ യിരുന്നു.

ഇശൽ ഗ്രാമമായതിനാൽ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ വലിയ പ്രയാസം നേരിടേണ്ടി വരുന്നില്ലെന്നും, കുട്ടികൾ താൽപ്പര്യം കാട്ടുന്നുണ്ടെന്നും സംഗീത അധ്യാപിക പറയുന്നുമുണ്ട്.


No comments