ജില്ലാ കലോത്സവം നടത്തിയ മൊഗ്രാൽ സ്കൂളിന് അഭിമാന നേട്ടമായത് മിമിക്രിയിൽ തിളങ്ങിയ ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ് റാസി
മൊഗ്രാൽ(www.truenewsmalayalam.com) : റവന്യൂ ജില്ലാ കലോത്സവം നടത്തിയ മൊഗ്രാൽ സ്കൂളിൽ നിന്ന് മത്സരിച്ച വിദ്യാർഥികൾക്ക് സംസ്ഥാന കലോത്സവത്തിന് അർഹത നേടാൻ കഴിഞ്ഞില്ലെങ്കിലും മിമിക്രിയിൽ എ ഗ്രേഡ് നേടി അഭിമാന നേട്ടം കൊയ്യാൻ 9-ആം ക്ലാസുകാരൻ മുഹമ്മദ് റാസിക്ക് കഴിഞ്ഞത് നേട്ടമായി.
സബ്ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം നടത്തിയാണ് മുഹമ്മദ് റാസി ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ ഇടം നേടിയത്.ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് മുഹമ്മദ് റാസി പിന്നിലായത്.മുഹമ്മദ് റാസി പങ്കെടുത്ത മറ്റൊരു മത്സര ഇനമായ ദഫ് മുട്ടിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്.
വേണ്ടത്ര പരിശീലനം ഒന്നുമില്ലാതെയാണ് സ്വന്തം കഴിവും,മിടുക്കും കൊണ്ട് ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ ഇശൽ ഗ്രാമത്തിൽ നിന്നുള്ള മുഹമ്മദ് റാസി അർഹത നേടിയത്.ഇതിന് ഉപ്പയുടെയും, ഉമ്മയുടെയും പൂർണ്ണ പിന്തുണയും, പ്രോത്സാഹനവുമുണ്ടായിരുന്നു.
മൊഗ്രാൽ ദേശീയവേദി അംഗവും,മാപ്പിളപ്പാട്ട് കലാകാരനുമായ നൗഷാദ് മലബാർ- സുമയ്യ ദമ്പതികളുടെ മകനാണ് മുഹമ്മദ് റാസി.ഫാത്തിമ,ഫാസിയ, ഹവ്വ,സൈനബ,മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.

Post a Comment