മുജീബ് മൊഗ്രാലിന്റെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ കടപ്പുറം സ്വദേശി മുജീബ് റഹ്മാൻ(46) യു.എ.ഇയിലെ അജ്മാനിൽ പൊടുന്നനെ മരണത്തിന് കീഴടങ്ങിയത് നാടിന് നൊമ്പരമായി.
അജ്മാനിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ടാഴ്ചയോളമായി അവിടത്തെ ശൈഖ് ഖലീഫ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു മരണം.
പിതാവ് : എം എ അബ്ദുല്ല, മാതാവ്:നഫീസ.
ഷഹാനാസാണ് ഭാര്യ.
നഫീസത്ത് മിർഷിബ, നിഷാന ഫാത്തിമ, മുഹമ്മദ് മുഹാദ് (മൂവരും വിദ്യാർത്ഥികൾ)എന്നിവർ മക്കളാണ്.
കുഞ്ഞിബീവി ഏക സഹോദരിയാണ്.
മയ്യിത്ത് നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണ്.
ആകസ്മിക നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment