JHL

JHL

മൊഗ്രാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു


മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാതയിലെ മൊഗ്രാൽ കൊപ്ര ബസാറിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18-കാരൻ മരണത്തിന് കീഴടങ്ങി. മൊഗ്രാൽ പുത്തൂർ മുണ്ടക്കൽ ഹൗസിലെ മുഹമ്മദ് റഫ ആണ് അന്തരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ ഞായറാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മുഹമ്മദ് റഫയും സുഹൃത്ത് മുഹസ്സിൽ അബ്ദുള്ളയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ മുഹസ്സിൽ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

മുഹമ്മദ് ഫസല്‍ - നസീറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റഫ.

 സഹോദരങ്ങൾ: റിഫായി, ഫാത്തിമ, റിഷാൻ.

No comments