JHL

JHL

മൊഗ്രാൽ ഷാഫി ജുമാ മസ്ജിദ് മുൻ പ്രസിഡണ്ട് മുഹമ്മദ് ഹുബ്ലി അന്തരിച്ചു

മൊഗ്രാൽ.മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും,കർണാടക ഹുബ്ലിയിൽ  ദീർഘകാലം വ്യാപാരിയും,സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന  മൊഗ്രാൽ മീലാദ് നഗർ ഹുബ്ലി ഹൗസിൽ മുഹമ്മദ്(75) നിര്യാതനായി.ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് രാവിലെയായിരുന്നു അന്ത്യം.

 പരേതയായ മറിയയാണ് ഭാര്യ.മക്കൾ:നിയാസ്(ദുബായ്)ശരീഫ്(പേപ്പർ സ്ക്വയർ മൊഗ്രാൽ).മരുമക്കൾ മുർഷീന(മൊഗ്രാൽപുത്തൂർ)ഫമീന (മാണിക്കോത്ത്).
 സഹോദരങ്ങൾ: ഇസ്മയിൽ,അബ്ദുൽ റഹ്മാൻ ഹുബ്ലി, നഫീസ,പരേതയായ മറിയമ്മ.

 മയ്യത്ത് രാത്രി ഇശാ നമസ്കാരാനന്തരം 8 മണിക്ക്  മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ശാഫി ജുമാ മസ്ജിദ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി,മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

No comments