ജില്ലാ സ്കൂൾ കലോത്സവം; ലോ & ഓർഡർ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ വെച്ച് നടന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം വൻ വിജയമാക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയ ലോ & ഓർഡർ കമ്മിറ്റി വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു.
കമ്മിറ്റി അംഗങ്ങളായ നൂറ്റമ്പതോളം പേർ മൊഗ്രാൽ 'ബേയ് ഇൻ ബീച്ച് റിസോർട്ടിൽ' ഒത്തുചേർന്നാണ് വിവിധ പരിപാടികളോടെ വിജയാഘോഷം സംഘടിപ്പിച്ചത്. യാതൊരുവിധ അനിഷ്ട സംഭവങ്ങളോ ഗതാഗതക്കുരുക്കോ ഇല്ലാതെ കലോത്സവം വൻ വിജയമാക്കുന്നതിൽ ലോ & ഓർഡർ കമ്മിറ്റി മുഖ്യപങ്ക് വഹിക്കുകയും പരക്കെ പ്രശംസക്ക് പാത്രമാവുകയും ചെയ്തിരുന്നു.
വിജയാഘോഷ പരിപാടി കമ്മിറ്റി ചെയർമാനും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നാസർ മൊഗ്രാലിന്റെ അദ്ധ്യക്ഷതയിൽ റിട്ട.ഹെഡ് മാസ്റ്റർ എം.മാഹിൻ ഉദ്ഘാടനം ചെയ്തു. ടി.എം ഷുഹൈബ്,ആസിഫ് പിഎ, കൺവീനർ ബിജു മാസ്റ്റർ, ഖയ്യും മാന്യ, ടിഎം നവാസ്, ഷകീൽ അബ്ദുള്ള, മുഹമ്മദ് അബ്കോ, ടി.എ കുഞ്ഞഹ്‌മദ്, ലിജേഷ് മാസ്റ്റർ,സിദ്ദീഖ് എം എ, ഷാനിഫ്, ജംഷീർ എന്നിവർ പ്രസംഗിച്ചു.ഹസീബ് മൊഗ്രാൽ സ്വാഗതവും എം ജി എ റഹ്മാൻ നന്ദിയും പറഞ്ഞു.
വിഭവ സമൃദ്ധമായ സദ്യയും കലാവിരുന്നും ആഘോഷ പരിപാടിക്ക് കൊഴുപ്പേകി. ചടങ്ങിന് സത്താർ കെകെ പുറം, ആഷിഖ് അസീസ്, ഉമർ റൺവേ, സത്താർ മിലാനോ, അഷ്ഫാദ്, അർഫാദ് ഗല്ലി, നൗഷാദ് ക്ലൈമാക്സ് തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment