മഞ്ചേശ്വരം താലൂക്ക് മലയാള സെമിനാർ 26ന് ഉപ്പള വ്യാപാരഭവനിൽ
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതി ആഭിമുഖ്യത്തിൽ ജനുവരി 26ന് തിങ്കളാഴ്ച 2 30ന് ഉപ്പള വ്യാപാര ഭവനിൽ വച്ച് സെമിനാർ നടക്കുന്നതാണ്.കേരള നിയമസഭ പാസാക്കിയ മലയാളഭാഷ ബില്ല് 2025 സംബന്ധിച്ച് ഭാഷ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ സെമിനാർ ചർച്ച ചെയ്യുന്നതാണ്. എ കെ എം അഷ്റഫ് എംഎൽഎ, ത്രിതല പഞ്ചായത്ത് സാരഥികളും ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സംബന്ധിക്കും.സെമിനാർ വിജയിപ്പിച്ച് തരണമെന്ന് പ്രസിഡണ്ട് എംകെ അലി മാസ്റ്റർ,സെക്രട്ടറി വിനായകൻ മാസ്റ്റർ, വർക്കിംഗ് സെക്രട്ടറി എം ആർ കോളേജ് പ്രിൻസിപ്പൽ റഫീഖ് മാസ്റ്റർ എന്നിവർ അഭ്യർത്ഥിച്ചു.

.jpeg)
Post a Comment