ഇശൽ ഗ്രാമത്തിൽ വീണ്ടും മാപ്പിളപ്പാട്ടിന്റെ ഈണം:പക്ഷിപ്പാട്ട് നൂറാം വാർഷികം വിജയിപ്പിക്കാൻ കലാ ഗ്രാമം ഉണർന്നു
മൊഗ്രാൽ.കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കല അക്കാദമി-പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സഹകരണത്തോടെ ജനുവരി 31ന് മൊഗ്രാലിൽ വച്ച് നടക്കുന്ന ഇശൽ ഗ്രാമത്തിന്റെ കാവ്യ ശൃംഖലയായ പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം വിജയിപ്പിക്കാൻ നാട് ഒരുങ്ങുന്നു.
മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിയുടെ കീഴിൽ മൊഗ്രാലിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ഓഫ് മാപ്പിള ആർട്സിന്റെ അടിയന്തിര എക്സിക്യൂട്ടീവ് യോഗം എം എസ് മൊഗ്രാൽ ലൈബ്രറിയിൽ വെച്ച് ചേർന്നു.
പരിപാടിയുടെ ഭാഗമായി
ജനുവരി 31ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കാസർഗോഡ് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ പക്ഷിപ്പാട്ട് ചരിത്ര സെമിനാർ നടക്കും.പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.തുടർന്ന് ഉച്ചക്ക് രണ്ടുമണിക്ക് മൊഗ്രാൽ ജിവിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ മാപ്പിളപ്പാട്ട് മത്സരവും, വൈകുന്നേരം 7 മണിക്ക് പക്ഷിപ്പാട്ട് അവതരണവും നടക്കും.
പ്രസ്തുത പരിപാടിക്ക് ശേഷം പ്രഗൽഭരായ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളയും ഒരുക്കും.
പരിപാടി വൻ വിജയമാക്കുന്നതിനായുള്ള യോഗം സ്കൂൾ ഓഫ് മാപ്പിള ആർട്സ് ചെയർമാൻ
ബഷീർ അഹമ്മദ് സിദ്ദീഖിന്റെ അധ്യക്ഷതയിൽ എ എം സിദ്ധീഖ് റഹ്മാൻ
ഉദ്ഘാടനം ചെയ്തു. കൺവീനർ കെ എം മുഹമ്മദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. യോഗത്തിൽ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു.പരിപാടിയുടെ പ്രോഗ്രാം കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്ത കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി മൊഗ്രാൽ.കാദർ
ഇ എം,ഇബ്രാഹിം മൊഗ്രാൽ,
ഹമീദ് കോളിയടുക്കം,
താജുദ്ദീൻ മൊഗ്രാൽ,
ബി കെ കബീർ,
ആർട്ടിസ്റ്റ് മൊയ്തീൻ കുഞ്ഞി,
അർഷാദ് തവക്കൽ,
അസീസ് മൊഗ്രാൽ,
എം എസ് അഷറഫ്,ഇസ്മായിൽ ജെ എച്ച് എൽ,എ എം അബ്ദുൽ കാദര്‍ ലിബാസ്,മിഷാൽ റഹ്മാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.കെ വി അഷ്‌റഫ് നന്ദി പറഞ്ഞു.

Post a Comment