JHL

JHL

കുമ്പള സി.ഐയുടെ അസഭ്യവർഷവും ജനവിരുദ്ധതയും: തെരുവിൽ നേരിടുമെന്ന് യൂത്ത് ലീഗ് - ഡി.ജി.പിക്ക് പരാതി നൽകി


കുമ്പള(www.truenewsmalayalam.com) : പൊതുജനങ്ങളോടും ജനപ്രതിനിധികളോടും മോശമായി പെരുമാറുകയും അസഭ്യവർഷം നടത്തുകയും ചെയ്യുന്ന കുമ്പള സർക്കിൾ ഇൻസ്പെക്ടർ മുകുന്ദനെതിരെ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം യൂത്ത് ലീഗ്.
ന്യായമായ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കുമ്പള ടോളിന്റെ കരാറെടുത്ത കമ്പനിയുടെ ഗുണ്ടയെപ്പോലെ പെരുമാറുന്ന കുമ്പള സി.ഐ മര്യാദ പാലിച്ചില്ലെങ്കിൽ തെരുവിൽ നേരിടുമെന്ന് മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാപകമായ മോഷണങ്ങളും മയക്ക് മരുന്ന് മാഫിയകളുടെയും ഒറ്റ നമ്പർ മാഫിയ ചൂതാട്ടങ്ങൾ പെരുകുമ്പോൾ ഇത്തരക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത സിഐ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നത് അയാളുടെ മനോവൈകൃതം കൊണ്ടാണ്. മോഷണ കേസടക്കമുള്ള പ്രതികളെ അന്വേഷിക്കാൻ സമയമില്ലാത്ത സാഹചര്യമാണ്നിലനിൽക്കുന്നത്. 

​ ആരിക്കാടിയിൽ എൻ.എച്ച്.എ.ഐ നിയമവിരുദ്ധമായി വലിയ തുക യൂസർ ഫീ പിരിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ സി.ഐ അക്രമാസക്തമാക്കാൻ ശ്രമിക്കുന്നു.

സമാധാനപരമായി സമരം ചെയ്തുവന്ന എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളോടും സമരക്കാരോടും പൊതുമധ്യത്തിൽ മോശമായി പെരുമാറുകയും സമര പന്തലിനരികെയും അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തുന്നവരുടെയും അടുത്ത് അവരെ മുഖത്തോട് ചേർത്തു പിടിച്ച് ഫോട്ടോയെടുക്കുകയും, ജാമ്യമില്ലാത്ത കേസിൽ പെടുത്തുമൊക്കെ പറഞ്ഞു മനോരോഗിയെ പ്രത്യേക അശ്ലീല ആംഗ്യം കാണിക്കുകയുമൊക്കെ ചെയ്ത് സമരക്കാരെ പ്രകോപിക്കുന്ന  പ്രത്യേക സ്വഭാവവും, മറ്റു പോലീസുകാർ ഈ സമരം ന്യായമാണെന്ന് കണ്ട് സഹകരിക്കുമ്പോഴാണ് കുമ്പള സിഐ മാത്രം ഇങ്ങനെ പെരുമാറുന്നത്.

നേരെത്തെ തന്നെ ടോൾ പിരിവിന് ഒത്താശ ചെയ്യുന്ന ആളെന്ന കുപ്രസിദ്ധി ഉള്ള ആളാണ് ഈ ഉദ്യോഗസ്ഥൻ, പോലീസ് സ്റ്റേഷനിലും പുറത്തും സാധാരണക്കാരോട് യാതൊരു പ്രകോപനവുമില്ലാതെ അങ്ങേയറ്റം അശ്ലീലമായ തെറിവിളികൾ കൈമുതലാക്കിയ കുമ്പള സി ഐ സ്ത്രീകളോടും കുട്ടികളോടും ലൈംഗിക ചുവയോടെ സംസാരിക്കുകയും പുറത്തുപറയാൻ പറ്റാത്ത രീതിയിലുള്ള തെറിയഭിഷേകം നടത്തുകയും ചെയ്യുന്നത് പതിവാണ്. 

ക്വറി,മണൽ,ചെങ്കൽ ക്വറി മുതലാളിമാരുടെ സ്വകാര്യ വാഹനങ്ങളിലെ കറക്കവും നാട്ടിലേക്ക് പോകുമ്പോഴുള്ള മാഫിയ പിരിവും എന്നതടക്കമുള്ള കാര്യങ്ങൾ തെളിവ് സഹിതം യൂത്ത് ലീഗ് പുറത്തു കൊണ്ടുവരുമെന്നും.

 കണിപ്പുര ക്ഷേത്ര ഉത്സവത്തിനിടെ ഭക്തർക്കും കച്ചവടക്കാർക്കുമെതിരെ സി.ഐ നടത്തിയ മോശം പെരുമാറ്റം പ്രതിഷേധാർഹമാണ്. പൊതുപ്രവർത്തകരെ ശത്രുത മനോഭാവത്തോടെ​ നിയമവിരുദ്ധമായ അറസ്റ്റുകളാണ് ഇപ്പോൾ നടത്തിവരുന്നത്  പോലീസ് മാനുവൽ പാലിക്കാതെ യൂത്ത് ലീഗ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എ.കെ. ആരിഫ്, യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് ദണ്ഡഗോളി എന്നിവരോട് സി.ഐ അത്യന്തം മോശമായി  പെരുമാറിയ സിഐയുടെ മനോനില പരിശോധിക്കണമെന്നും,​സാധാരണക്കാരന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻ ടോൾ കമ്പനിക്ക് കുടപിടിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മനോനില തെറ്റിയ രീതിയിൽ പെരുമാറുന്ന ഉദ്യോഗസ്ഥനെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്നും, കുമ്പള സ്റ്റേഷനിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ മുഖേന സംസ്ഥാന സർക്കാരിനും ഡി.ജി.പിക്കും പരാതി നൽകി.

​ആവശ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കുമ്പള പോലീസ് സ്റ്റേഷന് മുന്നിൽ റിലേ സമരം ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റി  പ്രസ്താവനയിൽ അറിയിച്ചു.


No comments