JHL

JHL

രോഗശയ്യയിലെ അക്ഷരപുണ്യം; ശശിധരന്റെ 'ചിറകറ്റ പക്ഷികൾ' പ്രകാശനം ചെയ്തു


ചൊക്കിക്കണ്ടം: കഠിനമായ രോഗപീഡകൾക്കിടയിലും തളരാത്ത സർഗ്ഗചേതനയുമായി കെ.പി. ശശിധരൻ. ദുരിതക്കിടക്കയിൽ വെച്ച് അദ്ദേഹം രചിച്ച 'ചിറകറ്റ പക്ഷികൾ' എന്ന കവിതാ സമാഹാരം പാലിയേറ്റീവ് ദിനത്തിൽ പ്രകാശനം ചെയ്തു. തന്നെ സന്ദർശിക്കാനെത്തിയ മെഡിക്കൽ ഓഫീസർ ഡോക്ടർ സഹദ് ബിൻ ഉസ്മാന് പുസ്തകം നൽകിക്കൊണ്ടാണ് ശശിധരൻ വേറിട്ടൊരു പ്രകാശന കർമ്മം നിർവഹിച്ചത്.

ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാർഥ്യങ്ങളും വേദനകളും പ്രതിഫലിക്കുന്നതാണ് ഈ സമാഹാരത്തിലെ കവിതകൾ. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും അക്ഷരങ്ങളെ മുറുകെപ്പിടിച്ച ശശിധരന്റെ ഈ ഉദ്യമം ഏവർക്കും പ്രചോദനമാണെന്ന് ഡോ. സഹദ് ബിൻ ഉസ്മാൻ പറഞ്ഞു.

"ദുരിതക്കിടക്കയിൽ നിന്നും ഉദിച്ചുയർന്ന ഈ അക്ഷരങ്ങൾക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ട്. വായനക്കാർക്ക് നവ്യമായൊരു അനുഭവം പകരാൻ ഈ കവിതകൾക്ക് സാധിക്കും," - ഡോ. സഹദ് ബിൻ ഉസ്മാൻ അഭിപ്രായപ്പെട്ടു.

No comments