നിസ്വാർത്ഥ സേവനം യു എം ഉസ്താദിനെ ഉന്നത പദവികളിലെ ത്തിച്ചു. -അബ്ദുൽ റഹ്മാൻ ഫൈസി
മൊഗ്രാൽ.തന്റെ ഉത്തരവാദിത്വങ്ങളിലെ നിസ്വാർത്ഥ സേവനവും,ആശയ നിഷ്ഠയും യു എം ഉസ്താദിനെ സമസ്തയുടെയും, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉന്നത സ്ഥാനങ്ങളിലെ ത്താൻ കാരണമായതെന്നും, അദ്ദേഹത്തിന്റെ ജീവിതം സമുദായത്തിന് അഭിമാനിക്കാവുന്ന മാതൃകയാണെന്നും മൊഗ്രാൽ വലിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ റഹ്മാൻ ഫൈസി അനുസ്മരിച്ചു. മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിച്ച "യു എം ഉസ്താദ്'' അനുസ്മരണയോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ പ്രസിഡണ്ട് കെഎം അബ്ദുല്ല കുഞ്ഞി സ്പീക്ക് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഹാജി സ്വാഗതം പറഞ്ഞു.
ചടങ്ങിൽ സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ജനറൽ സെക്രട്ടറി ബി എൻ മുഹമ്മദ് അലി,ട്രഷറർ ഇബ്രാഹിം കൊപ്പളം,വൈസ് പ്രസിഡണ്ട് ടി എം ശുഹൈബ്,സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,കമ്മിറ്റി അംഗങ്ങളായ സി എം ഹംസ,എം ജി അബ്ദുൽ റഹ്മാൻ,ബി വി അബ്ദുൽഹമീദ് മൗലവി,ബി കെ അൻവർ,ജുമാ മസ്ജിദ് മുഅദ്ദിൻ അബൂബക്കർ ഹാഷ്മി എന്നിവർ സംബന്ധിച്ചു.

.jpeg)
Post a Comment