ദഫ് മുട്ട് ആചാര്യൻ കെ എം അബ്ദുൽ റഹ്മാൻ അനുസ്മരണം സംഘടിപ്പിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : കേരളക്കരയിൽ തലമുറകൾ കൈമാറി വന്ന ഇസ്ലാമിക മാപ്പിള കലയായ ദഫ്മുട്ടിനെ ഇശൽ ഗ്രാമത്തിൽ ജനകീയമാക്കിയ വ്യക്തിത്വമായിരുന്നു വിട പറഞ്ഞ കെഎം അബ്ദുൽ റഹ്മാനെന്ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച അനുസ്മരണയോഗം അനുസ്മരിച്ചു.
ദഫ് മുട്ട് പരിശീലനത്തിൽ നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള കെഎം അബ്ദുറഹ്മാൻ ഇശൽ ഗ്രാമത്തിലെ ദഫിന്റെ ഉസ്താദായാണ് അറിയപ്പെടുന്നത്. ഇതുതന്നെയാണ് വലിയ അംഗീകാരവുമെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
മൊഗ്രാൽ ദേശീയവേദി ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.തനിമ മാപ്പിളപ്പാട്ട് വേദികളിൽ കെഎം അബ്ദുറഹ്മാൻ പാടാറുള്ള ഗാനം കാദർ മൊഗ്രാൽ ആലപിച്ചു.
ചടങ്ങിൽ ഗൾഫ് പ്രതിനിധി എൽ ടി മനാഫ്,ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,ദേശീയവേദി ഭാരവാഹികളായ വിജയകുമാർ,മുഹമ്മദ് അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അൻവർ,എം എം റഹ്മാൻ,എം എ മൂസ, എംജിഎ റഹ്മാൻ, മുഹമ്മദ് സ്മാർട്ട്, മുഹമ്മദ് അബ്ക്കോ,ടി കെ ജാഫർ,റിയാസ് കരീം,മുർഷിദ് മൊഗ്രാൽ,എ എച്ച് ഇബ്രാഹിം,അഷ്റഫ് പെർവാഡ്,അബ്ദുല്ല കുഞ്ഞി നടുപ്പളം,ബി എ ലത്തീഫ് ആദൂർ, വിശ്വനാഥൻ,ടി എ ജലാൽ,എംഎസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.

Post a Comment