JHL

JHL

നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ബോധവത്കരണം അനിവാര്യം: സെമിനാർ

കോഴിക്കോട് : നിക്ഷേപരംഗത്തെ തട്ടിപ്പുകൾക്കും വഞ്ചനകൾക്കും എതിരെ നിയമപരമായ ബോധവത്കരണം അനിവാര്യമാണെന്ന് മുൻ സിബിഐ അഡിഷണൽ ഡയറക്ടർ ഋഷി രാജ് സിംഗ് ഐ.പി.എസ് അഭിപ്രായപ്പെട്ടു. വിദ്യാഭാസപരമായി ഉയർന്നു നിൽക്കുന്ന സമൂഹമാണ് വഞ്ചനയിൽ അകപ്പെടുന്നവരിൽ ഏറെയും എന്നത് തട്ടിപ്പുകാർ എത്ര വിദഗ്ധരാണ് എന്നതിന് തെളിവാണ്. ഒന്നിന് പിറകെ മറ്റൊന്നായി പുതിയ സ്കീമുകൾ പുതിയ രൂപത്തിൽ ആവിർഭവിക്കുന്നു. പുതിയ ആളുകൾ ഇരയാക്കപ്പെടുകയും ചെയ്യുന്നു. യുക്തിക്കു പകരം ബന്ധങ്ങളും സ്വാധീനങ്ങളും നിക്ഷേപം തീരുമാനിക്കുന്ന സ്ഥിതി വരുന്നു. നിയമപരമായ അംഗീകാരമുള്ള ഉത്പന്നങ്ങളിൽ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കണം എന്ന് തീരുമാനിച്ചാലേ തട്ടിപ്പു പദ്ധതികളിൽ നിന്ന് രക്ഷപ്പെടാനാവൂ. ഇന്ത്യൻ അസോസിയേഷൻ ഫോർ ഇസ്ലാമിക് ഇക്കണോമിക്സ് കേരള ചാപ്റ്റർ സംഘടിപ്പിച്ച സെമിനാർ ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ഡോ. ശഹീദ് റംസാൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് നിഖിൽ ഗോപാലകൃഷ്ണൻ,  കെ കെ സൽമാൻ , ഷമീൽ സജ്ജാദ്, സമീർ കാളികാവ്, ഡോ: മുഹമ്മദ്‌ പാലത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 
നിക്ഷേപകരെ എങ്ങിനെ സംരക്ഷിക്കാം എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചക്ക് ഫാരിസ് ഒ.കെ,  ഡോ: നസ്‌റീന ഇല്യാസ് എന്നിവർ നേതൃത്വം നൽകി.  സെമിനാർ കമ്മിറ്റി ചെയർമാൻ ടി.കെ. ഹുസൈൻ സ്വാഗതവും ജസിൽ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.

No comments