യു എം. ഉസ്താദ് :പ്രതിസന്ധികളിൽ പതറാത്ത നേതൃ ഗുണം കാണിച്ച മഹാൻ: മൊയ്‌ദു നിസാമി
മൊഗ്രാൽ : പ്രവർത്തന മണ്ഡലത്തിൽ ഏറെ പ്രതിസന്ധികൾ നേരിടുകയും ആത്മ വിശ്വാസവും സഹനവും കൊണ്ട് അവയെ തകർക്കുകയും ചെയ്ത നേതൃ ഗുണം ഏറെയുള്ള മഹാനായിരുന്നു ശൈഖുനാ യു എം ഉസ്താദേന്ന് നീലേശ്വരം മർക്കസ് ഇസ്ലാമിക് കോളേജ് പ്രിൻസിപ്പൽ മൊയ്‌ദു നിസാമി അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്റെ ജീവിത രീതി ഭയ ഭക്തി നിറഞ്ഞതും മാതൃകാ പരവും ആയിരുന്നു. സന്തത സഹചാരിയായി മുന്ന് പതിറ്റാണ്ട് കാലത്തെ അനുഭവങ്ങൾ മൊയ്‌ദു നിസാമി വിങ്ങലോടെ ഓരോന്നായി വിവരിച്ചത് കേട്ട് നിന്നവരിലും കണ്ണീരിലാഴ്ത്തി.
മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്. മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പ്രാർത്ഥന സദസ്സിന് സയ്യിദ് ഹാദി തങ്ങൾ നേതൃത്വം നൽകി.
ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സെഡ്. എ മൊഗ്രാൽ സ്വാഗതം പറഞ്ഞു.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ഉത്ഘാടനം ചെയ്തു. എം മാഹിൻ മാസ്റ്റർ, സിദ്ദിഖ് റഹ്‌മാൻ ബി എ ലത്തീഫ് ആദൂർ, സി എം ഹംസ ,എം എ അബ്ദുൽ റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. എം എസ് അബ്ദുള്ള കുഞ്ഞി നന്ദി പറഞ്ഞു.

.jpeg)
Post a Comment