JHL

JHL

"പക്ഷിപാട്ടിന്റെ'' നൂറാം വാർഷികം ആചരിക്കുന്നു


കാസർഗോഡ്(www.truenewsmalayalam.com) : സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ  മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കഥ അക്കാദമി പക്ഷിപ്പാട്ടിന്റെ നൂറാം വാർഷികം ആചരിക്കുന്നു. പക്ഷിപ്പാട്ട് രചയിതാവിന്റെ ജന്മദേശമായ കാസർഗോഡ് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ കവിക്കൂട്ടത്തിൽ പ്രധാനിയായ നടത്തോപ്പിൽ അബ്ദുള്ള രചിച്ച ഇസ്ലാമിക കാവ്യമാ യാണ് പക്ഷിപ്പാട്ട് അറിയപ്പെടുന്നത്. ഇതിന് പിന്നീട് യക്ഷഗാന രൂപവും നൽകിയിരുന്നു. അക്ബർ സദഖ, ഖിസ്വത്ത് ത്വയിർ എന്നും പക്ഷിപ്പാട്ടിന് പേരുണ്ട്.

ഇതിന്റെ ഇതിവൃത്തവും,സാഹിത്യ ഭംഗിയും കൊണ്ട് മാപ്പിള കലാസ്വാദകർ ഇതിനെ നെഞ്ചേറ്റുന്ന കാഴ്ചയാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്.ഇന്നും ഇത് കലാസ്വാദകരുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നുമുണ്ട്. ഒരു ആൺ പക്ഷിയും, പെൺ പക്ഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പക്ഷിപ്പാട്ടിലൂടെ പാടി പറയുന്നത്.

 നൂറാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി 08/01/ 2026 വ്യാഴാഴ്ച വൈകുന്നേരം 4.30ന്  കാസർഗോഡ് മുനിസിപ്പൽ ടൗൺഹാളിന് സമീപത്തെ പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച്  സംഘാടക സമിതി രൂപീകരണ യോഗം നടക്കും.

മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറയും, നിർവാഹക സമിതി അംഗം പക്കർ പുന്നൂറും യോഗത്തിൽ സംബന്ധിക്കും. യോഗത്തിൽ മുഴുവൻ കലാസ്നേഹികളും സംബന്ധിക്കണമെന്ന് അക്കാദമി ചെയർമാൻ ഡോ:ഹുസൈൻ രണ്ടത്താണി അറിയിച്ചു.

No comments