ഡിഗ്രി വിദ്യാർഥി അജ്സറിന്റെ മരണം ഇശൽ ഗ്രാമത്തിന് നോവായി
മൊഗ്രാൽ(www.truenewsmalayalam.com) : സീതാംഗോളി സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയും,മൊഗ്രാൽ മൈമൂൻ നഗർ ഹൗസിൽ ഹസ്സൻ-ഖദീജ ദമ്പതികളുടെ ഇളയ മകനുമായ അബ്ദുൽ അജ്സർ എന്ന അജ്ജുവിന്റെ (19)മരണം നാടിന് നോവായി.
മാതാപിതാക്കൾ വീടിന് പുറത്തുപോയ സമയത്ത് ഇന്നലെ സന്ധ്യയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കാണപ്പെടുകയായിരുന്നു.മരണകാരണം ഇത് വരെ വ്യക്തമല്ല,പോലീസ് അന്വേഷിച്ചു വരുന്നു.
മൈമൂൻ നഗർ സെലക്ടഡ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗമായ അജ്സർ എന്ന അജ്ജു കലാ-കായികരംഗത്ത് നാടിന്റെ വിളക്കായിരുന്നു.
ഈ മേഖലയിൽ നാടിന് അജ്സാർ വലിയ പ്രതീക്ഷ നൽകിയിരുന്നു. പെട്ടെന്നുള്ള മരണം നാടിന് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ കുമ്പള സഹകരണ ആശുപത്രിയിലും, വീട്ടിലും രാത്രി തന്നെ തടിച്ചു കൂടിയിരുന്നു.ഇന്ന് കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മയ്യത്ത് മൈമൂൻ നഗർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
സഹോദരങ്ങൾ: അർഫാസ് (ഡൽഹി) സീനത്ത്,ഷഫീദ(അധ്യാപിക)അബ്ദുള്ള.
നിര്യാണത്തിൽ സെലക്ടഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൈമൂൻ നഗർ, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

Post a Comment