മനുഷ്യരാശിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് രക്തദാനം. -ഡോ:ജിതിൻ മോഹൻ
മൊഗ്രാൽ. മനുഷ്യരാശിക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് രക്തദാനമെന്ന് ഡോ:ജിതിൻ മോഹൻ അഭിപ്രായപ്പെട്ടു. മൊഗ്രാലിൽ ദേശീയവേദി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹന അപകടത്തിൽ പെടുന്നവർ,പ്രസവ സമയത്തെ രക്തസ്രാവം, ക്യാൻസർ രോഗികൾ ശസ്ത്ര ക്രിയയ്ക്കിടെ ആവശ്യമായി വരുന്ന രക്തം അങ്ങിനെ നിരവധി പേർക്ക് രക്തം ഒരു ജീവനാഡിയാണ്. ഒരാൾ ഒരുതവണ നൽകുന്ന രക്തത്തിലൂടെ 3 ജീവനുകൾ വരെ രക്ഷിക്കാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന തന്നെ പറയുന്നത്. ലോകത്ത് കൃത്രിമമായി ഇതുവരെ നിർമ്മിക്കാൻ കഴിയാത്തതാണ് മനുഷ്യരക്തം. അതിനാൽ തന്നെ രക്തദാനം മാത്രമാണ് മനുഷ്യജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗവും.രക്തദാനം വഴി ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് സംരക്ഷിക്കുന്നത് എന്ന യാഥാർത്ഥ്യം എല്ലാവരും ഉൾക്കൊള്ളണമെന്നും ഡോ:ജിതിൻ മോഹൻ പറഞ്ഞു.ഏനപ്പോയ മംഗളൂരു,ബ്ലഡ് ഹെൽപ് ലൈൻ കർണാടക, രക്തദാന ജനരക്ഷാ കേരള, മൊഗ്രാൽ ഹെൽത്ത് കെണി ക്ലിനിക് എന്നിവയുടെ സഹകരണത്തോടെയാണ് മൊഗ്രാൽ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ചടങ്ങ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.ദേശീയ വേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞ് ടൈൽസ് സ്വാഗതം പറഞ്ഞു.മൊഗ്രാൽ വലിയ ജുമാ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി സ്പിക്,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫർ എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു.ഡോ: കൃഷ്ണ,ജുമൈല, നിഷ്മിത,ലബീബ്, ശുഹദ,അനുസ്,നാസർ ബായാർ,കെ പി മുഹമ്മദ് സ്മാർട്ട്,ടി കെ ജാഫർ,ഹമീദ് കാവിൽ,ഇബ്രാഹിം എൻ പി പെർവാർഡ്,നൗഷാദ് മലബാർ,അനസ് മലബാർ,എച്ച് എം കരീം,കബീർ ബിഗ്‌നാങ്കി,ടി എ ജലാൽ,ഇബ്രാഹിം എ എച്ച്,അബ്ദുള്ള അദ്ലിസ്,മുനീർ സീദി,അഷ്റഫ് സാഹിബ്,ലുഖ്മാൻ അഹമ്മദ് എ എസ്,ഉമൈർ അഹമ്മദ് എ എസ്,മൻസൂർ ഇലാഹി,അന്ച്ചു നാങ്കി,അഫ്സൽ അപ്സ ല്യൂഷൻ,അബ്ദുള്ള കോട്ടക്കുന്ന്,അർഷാദ് ഹുബ്ലി,സിദ്ദീഖ് സൂപ്പർ,ഫൈറൂസ് അഡ്മിൻ,ആദിൽ അബ്ദുള്ള ജാഫർ, റഹ്ബര്‍ ഖുറൈശി, ഫഹീം (പമ്മു) എന്നിവർ രക്തദാനത്തിന് നേതൃത്വം നൽകി.
ചടങ്ങിൽ എം മാഹിൻ മാസ്റ്റർ,നാസർ മൊഗ്രാൽ,അബ്ക്കോ മുഹമ്മദ്,എംജിഎ റഹ്മാൻ,കാദർ മൊഗ്രാൽ,എം എസ് മുഹമ്മദ്,എം എ മൂസ,വിജയകുമാർ, വിശ്വനാഥൻ, അബ്ദുള്ളക്കുഞ്ഞി നട്പ്പളം എന്നിവർ സംബന്ധിച്ചു.

.jpeg)
Post a Comment