JHL

JHL

കുഷ്ഠ രോഗ നിർണയ ഭവന സന്ദർശ പരിപാടിക്ക് തുടക്കമായി

കാസർഗോഡ്:കുഷ്ഠരോഗ നിവാരണ ലക്ഷ്യവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഗവ: സീനിയർ ബേസിക് സ്കൂൾ കുമ്പളയിൽ നടന്നു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള  പരിപാടി ഉദ്ഘാടനം ചെയ്യ്തു.

സമൂഹത്തിൽ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൽ ഇപ്പോഴും കുഷ്ഠരോഗം ഉണ്ട്.കേരളത്തിൽ പതിനായിരത്തിൽ 0.11എന്ന് നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്.
ജനുവരി 7 മുതൽ 20 വരെ രണ്ടാഴ്ചക്കാലമാണ് ഭവന സന്ദർശനം നടത്തുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. അശ്വമേധം ക്യാമ്പയിൻ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവർത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിൽ എത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്.
അശ്വമേധം ക്യാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവർത്തകയും ഒരു പുരുഷ വോളണ്ടിയറും അടങ്ങുന്ന സംഘം വീടുകളിൽ എത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതാണ്. കാസറഗോഡ് ജില്ലയിൽ 356947 ഭവനങ്ങളിൽ 1894 വോളണ്ടിയർമാർ ജനുവരി 6 മുതൽ വീടുകൾ സന്ദർശിക്കും. 

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കെ, ഗവ: സീനിയർ ബേസിക് സ്കൂൾ  കുമ്പള ഹെഡ്മാസ്റ്റർ വിജയകുമാർ പി, ടെക്നികൽ അസിസ്റ്റന്റ് ചന്ദ്രൻ എം,ഡി പി എച്ച് എൻ ശാന്ത എം എന്നിവർ സംസാരിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രാംദാസ് എ വി മുഖ്യ പ്രഭാക്ഷണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് സൂപ്പർ വൈസർ മധുസൂദനൻ മെട്ടമ്മൽ നന്ദിയും പറഞ്ഞു.
സമൂഹത്തിൽ മറഞ്ഞു നിൽക്കുന്ന രോഗബാധ കണ്ടെത്തുന്നതിനായും ഫലപ്രദമായ ചികിത്സ നേരത്തെ ഉറപ്പു വരുത്തുന്നതിനായും എല്ലാവരും ക്യാമ്പയിനുമായി സഹകരിക്കണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ രാംദാസ് എ വി അറിയിച്ചു.

No comments