കുമ്പള ടോൾ ; വനിതാ മാർച്ച് ഇന്ന് ; വിവിധ രാഷ്ട്രീയ പാർട്ടികളുടെ വനിതാ സംഘടനകളും നാട്ടുകാരും പങ്കെടുക്കും
കുമ്പള : കോടതി വിധി നീട്ടിക്കൊണ്ട് പോവുകയും ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 22 കിലോമീറ്ററിലെ അന്യായ ടോളിനെതിരെ പ്രതിഷേധം ശക്തമാവുന്നു. റിപ്പബ്ലിക്ക് ദിനമായ തിങ്കളാഴ്ച നടക്കുന്ന വനിതാ മാർച്ചിൽ ആയിരക്കണക്കിന് പേര് സംബന്ധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വനിതാ സംഘടനകളും നാട്ടുകാരും റാലിയിൽ അണിനിരക്കും.
ടോൾ പ്ലാസ പൂട്ടുന്നത് വരെ പ്രക്ഷോഭം മുന്നോട്ട് കൊണ്ട് പോകാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചതിന്റെ ഭാഗമായാണ് വനിതാ റാലി നടത്തുന്നത്.

.jpeg)
Post a Comment