JHL

JHL

യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ്; ദശ വാർഷികവും പുതിയ ലോഗോ പ്രകാശനവും സംഘടിപ്പിച്ചു


ചെമ്മനാട്(www.truenewsmalayalam.com) : യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ദശ  വാർഷികാഘോഷങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട്, പുതിയ ലോഗോ പ്രകാശനവും ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖ അവതരണവും കൊമ്പനടുക്കം ബൈത്തുൽ അഹ്‌മദ് കോമ്പൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.

ദശ വാർഷിക പരിപാടി റിട്ട ഡി.വൈ.എസ്.പി. അബ്ദുൽ റഹിം സി എ ഉദ്ഘാടനം നിർവഹിച്ചു.

ലോഗോ പ്രകാശനം ചെമ്മനാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണും ഒന്നാം വാർഡ് മെമ്പറുമായ  സക്കീന നജ്മുദീൻ, രണ്ടാം വാർഡ് മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ എന്നിവർ ചേർന്ന് നിർവഹിച്ചു. 

  യു.കെ ക്ലബ്‌ പ്രസിഡന്റ്‌ ശരീഫ് കെ അധ്യക്ഷത വഹിച്ചു.

ചെമ്മനാട് കൂട്ടായ്മ ജനറൽ കൺവീനർ അബ്ദുൽ ഖാദർ ബി. ച്ച് , ചെമ്മനാട്ടിലെ മറ്റു ക്ലബ്‌ പ്രതിനിധികളായ മുനീർ എ.ബി, കെ.ടി.നിയാസ്, ഷഫീഖ് കുന്നരിയത്ത്, നൗഷാദ് കപ്പണടുക്കം, മുനീർ കോലത്തൊട്ടി എന്നിവർ പ്രസംഗിച്ചു.

 റിട്ട ഡിവൈഎസ്പി അബ്ദുൽ റഹിം സി.എ, യു കെ ക്ലബ്ബിന്റെ മുൻ രക്ഷാഷധികാരി  മൻസൂർ കുരിക്കൾ, നാഷണൽ ലെവൽ പാരാ സ്വിമ്മിംഗ് പ്രതിഭ യായ സൈനുദ്ദീൻ കൊമ്പനടുക്കം,  ജൂനിയർ വോളിബോൾ ജില്ലാ ടീമിലേക്കു സെലക്ഷൻ ലഭിച്ച പ്രതിഭകളെയും ലോഗോ കോൺടെസ്റ്റിൽ വിജയിയായ റഹീഫ് കൊമ്പനടുക്കം എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു. 

സലാം എൽ ടി സ്വാഗതവും, സാദിഖ് കെ.ടി. നന്ദിയും പറഞ്ഞു.


No comments