JHL

JHL

ഫിഫ മികച്ച വളണ്ടിയർ അവാർഡ് നേടിയ സിദ്ദിക്ക് നമ്പിടിക്ക് ഒലിവ് ഖത്തർ ആദരം വാർഷിക ജനറൽ ബോഡി യോഗം ദോഹയിൽ നടന്നു

ദോഹ: ഒലിവ് ബംബ്രാണ ഖത്തർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫിഫ മികച്ച വളണ്ടിയർ അവാർഡ് കരസ്ഥമാക്കിയ സിദ്ദിക്ക് നമ്പിടിയെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ആദരിച്ചു.

ദോഹ സൽവ റോഡിലെ ടേസ്റ്റി വേ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ആരിഫ് പി. കെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇർഷാദ് ബംബ്രാണ സ്വാഗതം പറഞ്ഞു. കണക്കുകളും പ്രവർത്തന റിപ്പോർട്ടുകളും അവതരിപ്പിച്ചു.

യോഗം അബ്ബു നമ്പിടി ഉദ്ഘാടനം ചെയ്തു. റസാക്ക് കല്ലട്ടി, മുസ്തഫ, ബി. ടി. മൊയ്ദു, നസീർ നമ്പിടി,ഹനീഫ് ബട്ട ,മുനി മാക്കൂർ ,അബ്‌ദുൽ റഹിമാൻ ബത്തേരി , മുഷൈദ് നമ്പിടി , സലാം വളപ്പ് ,സാഹിദ് കെ വി ,കാസിം എന്നിവർ സംസാരിച്ചു.

ആദരിക്കൽ ചടങ്ങിൽ റസാക്ക് കല്ലട്ടി സിദ്ദിക്ക് നമ്പിടിക്ക് ഷാൾ അണിയിക്കുകയും പ്രസിഡന്റ് ആരിഫ് പി. കെ. ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

യോഗത്തിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി അൽതാഫ് വളപ്പിനെയും സെക്രട്ടറി ആയി സുൽത്താൻ സാബിത്തിനെയും ട്രഷററായി മിസ്ബാഹ് നമ്പിടിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഫിറോസ് കെ. എസ്. മൂസ കലീം എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മുനൈദ് നമ്പിടി, ജുനൈദ് ഒ. എം. എന്നിവരെയും,
ഉപദേശക സമിതി അംഗങ്ങളായി റസാക്ക് കല്ലട്ടി , ആരിഫ്‌ പികെ , ഇർഷാദ് ബി എന്നിവരെയും തിരഞ്ഞെടുത്തു. ഇജാസ് ബത്തേരി നന്ദി പറഞ്ഞു

 

No comments