JHL

JHL

ചലച്ചിത്ര പിന്നണി ഗായകൻ സുനിൽ കുമാറിന് ടീം കാസർകോടിൻ്റെ ആദരം


കാസർഗോഡ്(www.truenewsmalayalam.com) : സിനിമ സംഗീത സൗന്ദര്യത്തിന്റെ ദീർഘയാത്രയിൽ മലയാള സിനിമാഗാനങ്ങൾക്ക് അമരമായ മുദ്ര പതിപ്പിച്ച പ്രതിഭാസമ്പന്നനായ ഗായകൻ പി.കെ. സുനിൽ കുമാറിനെ ടീം കാസർകോട് ആദരിച്ചു. 

ഫിലിം ക്രിറ്റിക്സ് മികച്ച ഗായകനുള്ള അവാർഡും,2025 ട്രാവൻകൂർ ഫെസ്റ്റ് മികച്ച ഗായകനുള്ള അവാർഡും നേടിയതിന്റെ അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ ബി.എം. സാദിഖ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലേബർ എക്സിക്യൂട്ടീവ് ഓഫീസർ വി. അബ്ദുൽ സലാം.പി.കെ സുനിൽ കുമാറിന് മെമന്റോ കൈമാറി.സെഞ്ചുറി പാർക്ക് ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ചടങ്ങിൽ  ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ആതിര, കെ.കൃഷ്ണൻ,സിംഗർ അനുന മൻസൂർ കോഴിക്കോട്, കവി സുബൈർ പടപ്പിൽ, ഹമീദ് കാവിൽ,മധു മുണ്ടയിൽ,സജു പെരിയ, സിദ്ദിഖ് പടപ്പിൽ,സുധ ടീച്ചർ,സൗമ്യ പെരിയ എന്നിവരോടൊപ്പം  ഗായികാ–ഗായകരും ചടങ്ങിൽ പങ്കെടുത്തു.

മലയാള സംഗീതലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക് അർഹമായ ആദരവാണ്  പി.കെ. സുനിൽ കുമാറിന് ലഭിച്ചതെന്ന് യോഗം അഭിപ്രായപ്പെട്ടു.


No comments