JHL

JHL

കുമ്പള ടോൾ സമരം തുടരണം: പിഡിപി


കുമ്പള(www.truenewsmalayalam.com) : കുമ്പള ആരിക്കാടിയിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന  ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി തുടങ്ങിവെച്ച ടോൾ വിരുദ്ധ സമരം തുടരണമെന്നും, നീതി ലഭിക്കും വരെ  സമരത്തിൽ നിന്ന് പിന്നോക്കം പോകരുതെന്നും പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

അനിശ്ചിതകാല സമരം പൊളിക്കാൻ ദേശീയപാത അതോറിറ്റിക്ക് വേണ്ടി നിർമ്മാണ കമ്പനി അധികൃതരും, പോലീസും ഒത്തു കളിച്ചു. കേസെടുത്ത് സമരഭടന്മാരെ പിന്തിരിപ്പിക്കാൻ ഉള്ള ശ്രമമാണ് നടന്നത്.ഇത് അനുവദിച്ചു കൊടുക്കരുതെന്നും, ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകണമെന്നും യോഗം ആവശ്യപ്പെട്ടു.

 ജില്ലയിലെ ജനകീയ സമരങ്ങളൊന്നും പരാജയപെട്ട ചരിത്രമില്ല."സഫിയ" വധക്കേസായാലും, എൻഡോസൾഫാൻ സമരമായാലും ജനകീയ സമരങ്ങൾക്ക് മുന്നിൽ അധികൃതർ മുട്ട്മടക്കുന്നതാണ് സമരഭടന്മാർ കണ്ടതും, സമരങ്ങൾ വിജയിച്ചതും.ഈ ജനകീയ സമരത്തെയും വിജയിപ്പിച്ചെടുക്കാൻ നമുക്ക് സാധിക്കും.അതിന് സമരം ശക്തിയാർജിക്കണം. ഇതിന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റിയും, പ്രവർത്തകരും സമരസമിതിക്കൊപ്പമുണ്ടാകും. അടിയന്തരമായി ടോൾ സമരം  പുനരാരംഭിക്കണമെ ന്നും പിഡിപി ആവശ്യപ്പെട്ടു.


No comments