JHL

JHL

കുമ്പളയിൽ ടോൾ പ്ലാസ സ്ഥാപിക്കാനുള്ള ശ്രമം ; 2008 ലെ ഫീസ് ചട്ട നിയമത്തിനെതിര് ; ടോൾ പിരിക്കാൻ അനുവദിക്കില്ല “ വെൽഫെയർ പാർട്ടി

കുമ്പള : രാത്രിയുടെ മറവിൽ രഹസ്യമായി നിർമ്മാണ പ്രവർത്തനം നടത്തി ടോൾ പ്ലാസ സ്ഥാപിക്കാനുള്ള ദേശീയ  പാതാ അതോറിറ്റിയുടെ നീക്കം ജനകീയമായി ചെറുക്കുമെന്ന് വെൽഫെയർപാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അടിയന്തിര യോഗം അഭിപ്രായപ്പെട്ടു. നിലവിൽ  25 കിലോമീറ്ററിനുള്ളിൽ ടോൾ പിരിച്ചുകൊണ്ടിരിക്കെ വേറൊരു ടോളിനുള്ള ശ്രമം അനിവദിക്കില്ല. വികസനമെന്നു പറഞ്ഞു കോടിക്കണക്കിനു രൂപ കൊള്ളയടിക്കാനുള്ള തന്ത്രമാണ് ടോൾ പ്ലാസകൾ. നികുതി നൽകുന്ന പൗരന് സ്വാഭാവികമായി  ലഭിക്കേണ്ടതാണ് വികസനം. ഇപ്പോൾ ഈടാക്കുന്ന ടോൾ തന്നെ കൊള്ളയായിരിക്കേ, അതിനും പുറമെ സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന തീരുമാനത്തിൽ നിന്ന് അതോറിറ്റി പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയ സമരം നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള, ജില്ലാ കമ്മിറ്റി അംഗം രാമകൃഷ്ണൻ കുമ്പള,  മണ്ഡലം സെക്രെട്ടറി സാഹിദ ഇല്യാസ്, മുസഫർ, സുധാകർ എന്നിവർ സംസാരിച്ചു.



No comments