"മനുഷ്യർക്കൊപ്പം' എസ് വൈ എസ് കുമ്പള സോൺ സന്ദേശ യാത്രക്ക് പ്രൗഢ തുടക്കം
പുത്തിഗെ : 19ന് കൊടിയമ്മയിൽ സംഘടിപ്പിക്കുന്ന ആദർശ സമ്മേളനം വിളംബരം ചെയ്തു കുമ്പള സോൺ എസ് വൈ എസ് "മനുഷ്യർക്കൊപ്പം' എന്ന ശീർഷകത്തിൽ 49 യൂണിറ്റുകളിലേക്ക് നടത്തുന്ന സന്ദേശ യാത്രക്ക് മുഹിമ്മാത്ത് സയ്യിദ് ത്വഹിറുൽ അഹ്ദൽ തങ്ങൾ മഖാം സിയാറത്തോടെപ്രൗഢ തുടക്കം. അബ്ബാസ് സഖാഫി കാവുംപുറം മഖാം സിയാറത്തിന് നേതൃത്വം നൽകി. എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ജാഥാ നായകൻ അഷ്‌റഫ് സഅദി ആരിക്കാടിക്ക് പതാക കൈ മാറി ഉത്ഘാടനം ചെയ്തു. വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, മൻഷാദ് അഹ്‌സനി, അബൂബക്കർ സുഹ്‌രി സംബന്ധിച്ചു . മുഹമ്മദ് കുഞ്ഞി ഉളുവാർ സ്വാഗതം പറഞ്ഞു. മുഹമ്മദ് സഖാഫി കുട്യാളം, അബ്ബാസ് സഖാഫി മണ്ഠമ, ഉമറുൽ ഫാറൂഖ് സഖാഫി കര, കെ എം കളത്തൂർ, സുബൈർ ബാഡൂർ, ഫൈസൽ സഖാഫി കര, അഷ്‌റഫ് സഖാഫി ഉളുവാർ, നസീർ ബാഖവി, സയീദ് മാസ്റ്റർ, ബഷീർ മദനി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
ഒന്നാം ദിവസം സീതാംഗോളി, പുത്തിഗെ, പെർമുദെ സർക്കിളുകളിൽ പര്യടനം നടത്തി കളത്തൂരിൽ സമാപിച്ചു . ഇന്ന് (17ന്) രാവിലെ കുമ്പോൽ മഖാം സിയാറത്തോടെ ആരംഭിച്ചു കുമ്പോൽ, ഉളുവാർ, കുമ്പള സർക്കിളുകളിൽ പര്യടനം നടത്തി പേരാലിൽ സമാപിക്കും.
Post a Comment