JHL

JHL

"വഖ്ഫ് നിയമ ഭേദഗതി മുസ് ലിം വംശ ഹത്യ പദ്ധതി"; വെൽഫെയർ പാർട്ടി - ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

കുമ്പള (www.truenewsmalayalam.com) :  "വഖ്ഫ് നിയമ ഭേദഗതി മുസ് ലിം വംശ ഹത്യ പദ്ധതി" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ആഹ്വാനം ചെയ്ത പ്രക്ഷോഭ പരിപാടിയുടെ  പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

കുമ്പളയിൽ നടത്തിയ പ്രതി ഷേധ പ്രകടനം ജില്ലാ ട്രഷറർ  അബ്ദുല്ലത്തീഫ് കുമ്പള വഖ്ഫ് ബിൽ കത്തിച്ചു കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇസ്മാഈൽ മൂസ, അഡ്വ എം സി എം അക്ബർ, ബഷീർ പുത്തൂർ, മൂസ ബംബ്രാണ, വി എം ശരീഫ്, ഹസൻ മൂസ, മൊയ്തീൻ പദാർ , സിദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

മഞ്ചേശ്വരം കുഞ്ചത്തൂരിൽ നടന്ന പ്രകടനം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റാസിക്ക് മഞ്ചേശ്വരം ഉദ്‌ഘാടനം ചെയ്തു. മൂസ ഇമ്രാൻ,  മൊയ്തീൻ കുഞ്ഞി, യു എ ആദം, അദ്‌നാൻ, അബ്ദുൽ ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.

No comments