JHL

JHL

സംഘടനകളും,നാട്ടുകാരും,പ്രവാസികളും, ഓട്ടോ തൊഴിലാളികളും കൈകോർത്തു:ദീനാർ യുവജന സംഘത്തിന്റെ ആംബുലൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്,മെയ്‌ 2ന് നാടിന് സമർപ്പിക്കും

മൊഗ്രാൽ.മൊഗ്രാൽ പ്രദേശത്തുകാരുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. നാടിന് സ്വന്തമായൊരു ആംബുലൻസ് സർവീസ് വേണമെന്ന ദീനാർ യുവജന സംഘത്തിന്റെ പദ്ധതിയാണ് നാട്ടുകാരുടെയും,വിവിധ സന്നദ്ധ സംഘടനകളുടെയും, പ്രവാസികളുടെയും, ഓട്ടോ തൊഴിലാളി കളുടെയും സഹകരണത്തോടെ യാഥാർത്ഥ്യമാകുന്നത്. പ്രദേശത്തെ രോഗികളായവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാനും മറ്റും കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണ് ദീനാർ യുവജന സംഘം ഇത്തരത്തിൽ ഒരു പദ്ധതിക്ക് രൂപം നൽകിയത്.ഇതിനായി റംസാനിൽ നടത്തിയ ക്യാമ്പയിനിൽ  പദ്ധതിക്ക് വേണ്ടി നൂറുകണക്കിനാളുകൾ കൈകോർത്തത് പദ്ധതി പൂർത്തീകരണം എളുപ്പമാക്കി.


 പ്രദേശത്ത് മരണപ്പെട്ടു പോകുന്നവരുടെ മയ്യത്ത് എളുപ്പത്തിൽ പള്ളി വളപ്പിലേക്ക് എത്തിക്കാനും ആംബുലൻസ് സഹായകമാവുമെന്ന് ദിനാർ യുവജന സംഘം ഭാരവാഹികൾ പറഞ്ഞു.

 ആംബുലൻസ് 2025 മെയ്‌ 2ന് വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. വൈകുന്നേരം 4,30ന്  മൊഗ്രാൽ യൂനാനി ഡിസ്പെൻസറിക്ക് സമീപമാണ് സമർപ്പണ പരിപാടി ഒരുക്കിയിരിക്കുന്നത്. മത-സാമൂഹിക- സാംസ്കാരിക- വിദ്യാഭ്യാസ-കായിക- രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ദീനാർ യുവജന സംഘം ഭാരവാഹികൾ അറിയിച്ചു.


No comments