JHL

JHL

ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ; പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ആരിക്കാടി, കുമ്പളയിൽ ഈ വർഷം കളിയാട്ടത്തിന് തെയ്യകോലങ്ങളില്ല

കുമ്പള (www.truenewsmalayalam.com) : പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ആരിക്കാടി, കുമ്പളയിൽ ഈ വർഷം കളിയാട്ടത്തിന് തെയ്യകോലങ്ങളില്ല.  
ആലി തെയ്യം കെട്ടിയാടുന്നതിലൂടെ പ്രസിദ്ധമായ കുമ്പളയിലെ പാറ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാത്തതിനാൽ ഈ വർഷത്തെ കളിയാട്ട മഹോത്സവം തെയ്യക്കോലങ്ങൾ കെട്ടിയാടാതെ ചടങ്ങ് മാത്രമായി നടക്കുകയാണ്. 
ക്ഷേത്രത്തിലെ നടത്തിപ്പ് മലബാർ ദേവസ്വം ബോർഡിനാണ്  പ്രസ്തുത ക്ഷേത്രത്തിൽ പ്രാചീനകാലം മുതൽ നടന്ന് വന്നിരുന്ന ചടങ്ങുകളിൽ മാറ്റം വരുത്തി ക്ഷേത്രത്തിലെ കാരണവർ അടക്കമുള്ള ആചാരക്കാരെ പങ്കെടുപ്പിക്കാതെ ക്ഷേത്രത്തിൻ്റെ ഭണ്ഡാര സ്ഥാനത്ത് ഭണ്ഡാരം നിലനിൽക്കേ പുതിയ ഭണ്ഡാരം ഉണ്ടാക്കി ദേവസ്വം ഫിറ്റ് പേർസനും കൂടെയുള്ള കുറച്ചാളുകളും കഴിഞ്ഞ രണ്ട് വർഷം നടത്തിയ ഉത്സവത്തിൽ ക്ഷേത്രത്തിൽ അചാര വകാശമുള്ള തറവാട്ട് കാർ സഹകരിച്ചിരുന്നില്ല പ്രശ്നം പരിഹരിക്കാൻ ജില്ലയിലെ 18 കഴകക്ഷേത്രഭാരവാഹികളുടേയും ആചാര സ്ഥാനികരുടേയും മധ്യസ്ഥതയിൽ നടന്ന പ്രശ്നപരിഹാര ചിന്തയിൽ ഉരുത്തിരിഞ്ഞു വന്ന പരിഹാരവ്യവസ്ഥകൾ രണ്ട് കൂട്ടരും അംഗീകരിക്കുകയും പിന്നീട് ദേവസ്വം ഫിറ്റ് പേർസന്നും കൂട്ടരും പിന്മാറുകയും ചെയ്തതിനെ തുടർന്നാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി ബംബ്രാണ യജമാനനും ക്ഷേത്രത്തിൽ ആചാരസ്ഥാനങ്ങൾ അനുഷ്ഠിക്കുന്ന തറവാട്ട് പ്രതിനിധികളും തെയ്യം കെട്ടുന്നതിനുളള ജന്മാവകാശമുള്ള കോലധാരികളും പത്രസമ്മേളനത്തിൽ പറഞ്ഞു. പുരാതന കാലം മുതൽ ക്ഷേത്രത്തിൽ നിലനിന്നിരുന്ന അചാരാനുഷ്ഠാനങ്ങൾ പുനസ്ഥാപിച്ചാലെ പ്രശ്നം പരിഹരിക്കപെടുകയുള്ളു എന്ന് ഇവർ സൂചിപ്പിച്ചു. വാർത്ത സമ്മേളനത്തിൽ പാരമ്പര്യ സ്ഥിരം ട്രസ്റ്റി വി. മോഹൻ ദാസ് റൈ, തെയ്യം കോലധാരി കുമ്പ്യ തറവാട്ടിൽ രാജേഷ്, ഇച്ചിലംപാടി തറവാട്ടിൽ ശ്രീധര പണിക്കർ, ബല്ലംപാടി തറവാട്ടിൽ മോഹനൻ , കോരിക്കണ്ടം തറവാട്ടിൽ നാഗേഷ്, ബംബ്രാണ യജമാനരുടെ മകൾ അഡ്വ. ഭാഗ്യശ്രീ റൈ, കോലധാരി കുമ്പ്യ തറവാട്ടിൽ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

No comments