മൊഗ്രാൽ ജിവിഎച്ച്എസ്എസ് കവാടത്തിന് മുന്നിൽ സ്ലാബ് തകർന്നു കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാവുന്നു
മൊഗ്രാൽ.ദിവസേന നൂറോളമാളുകൾ കാൽനടയാത്രയ്ക്കായി ഉപയോഗിക്കുന്ന മൊഗ്രാൽ ജിവിഎച്ച്എസ്എസ് ന് മുൻവശമുള്ള നടപ്പാത ഓവുചാലിലെ കോൺക്രീറ്റ് സ്ലാബ് തകർന്നു കിടക്കുന്നത് ഭീഷണിയാവുന്നു.
സ്കൂൾ തുറക്കാൻ ഒരു മാസം ഉണ്ടെങ്കിലും എസ്എസ്എൽസി ഫലം അടുത്താഴ്ചയോടെ വരുന്നതും,പിന്നീട് അഡ്മിഷൻ ആരംഭിക്കുന്നതും വിദ്യാർത്ഥികൾക്ക് ഇത് ഏറെ ഭീഷണിയാകും. തൊട്ടടുത്ത യൂനാനി ഡിസ്പെൻസറി, അംഗൻവാടി,ഭക്ഷ്യ പൊതുവിതരണ കേന്ദ്രം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലേക്ക് നടന്നു പോകാൻ ഉപയോഗിക്കുന്നത് സ്കൂളിന് മുന്നിലുള്ള നടപ്പാതയാണ്.ഇതിന്റെ കോൺഗ്രീറ്റ് സ്ലാബാണ് കഴിഞ്ഞ രണ്ടുമാസമായി തകർന്നു കിടക്കുന്നത്. രാത്രികാലങ്ങളിൽ സ്ലാബ് തകർന്നത് കാണാനാകാതെ ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ തകർന്ന സ്ലാബിൽ തട്ടി വീണ് അപകടം സംഭവിച്ചതായും പ്രദേശവാസികൾ പറയുന്നുണ്ട്.സ്കൂളിന് മുന്നിൽ എംപി ഫണ്ട് ഉപയോഗപ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കഴിഞ്ഞ ഒരു മാസക്കാലമായി കത്തുന്നില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്.
വാഹനത്തിരക്ക് അനുഭവപ്പെടുന്ന മൊഗ്രാൽ സ്കൂൾ റോഡിൽ വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഭീഷണിയായിരുന്ന തുറന്നിട്ട ഓവുചാൽ സ്ലാബിട്ടു മൂടാൻ പിഡബ്ല്യുഡി 10 ലക്ഷം രൂപയാണ് 2022-23 വർഷത്തിൽ അനുവദിച്ചിരുന്നത്. അതിന്റെ പ്രവൃത്തികൾ കഴിഞ്ഞവർഷം പകുതിയാകുമ്പോഴേക്കും പൂർത്തിയാക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് സ്കൂൾ മതിൽ നിർമ്മാണത്തിനും നടപ്പാതയ്ക്ക് കൈവരിയും,സ്കൂൾ മൈതാനത്തിന് കവാടവും നിർമ്മിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും, അതിന്റെ നിർമ്മാണ സമയത്ത് നിർമ്മാണ സാമഗ്രികൾ സ്കൂൾ മൈതാനത്ത് ലോറികളിൽ കൊണ്ടിറക്കുകയും ചെയ്തിരുന്നു.ഈ സമയത്താണ് സ്ലാബ് തകർന്നതെന്ന് സമീപവാസികൾ പറയുന്നുണ്ട്.
ഇപ്പോൾ സ്ലാബ് തകർന്ന ഭാഗത്ത് നാട്ടുകാർ കല്ലുകൊണ്ട് മൂടിയ നിലയിലാണ്.സ്കൂളിൽ അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നതിന് മുമ്പായി തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്.ഈ വിഷയം പിടിഎയും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

Post a Comment