ഗള്‍ഫ് വ്യാപാരി ടിഎ ഹാഷിം അന്തരിച്ചു
കാസര്‍കോട്: പ്രമുഖ ഗള്‍ഫ് വ്യാപാരിയും തളങ്കര സ്വദേശിയുമായ ടിഎ ഹാഷിം (50)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 11.30 യോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രി വെച്ചായിരുന്നു മരണം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കെഎംസിസി നേതാവും വ്യവസായിയുമായ യഹിയ തളങ്കരയുടെ ഭാര്യ സഹോദരനാണ് ഹാഷിം. നസ്രത്ത് നഗറിലെ പരേതരായ അബൂബക്കറിന്റെയും അസ്മയുടെയും മകനാണ്. സൈദയാണ് ഭാര്യ. മക്കള്‍ ഷാഹാം(ബിസിനസ്), സെബിഹ (വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അന്‍വര്‍, ഹംസ, സുഹറബി.
Post a Comment