പഹൽഗാം ഭീകരാക്രമണം: മൊഗ്രാൽ ദേശീയവേദി മെഴുകുതിരി തെളിച്ച് ആദരാഞ്ജലികളർപ്പിച്ചു
മൊഗ്രാൽ: രാജ്യത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ മൃതിയടഞ്ഞവർക്ക് മൊഗ്രാൽ ദേശീയവേദി മെഴുകുതിരി തെളിച്ച് ആദരാഞ്ജലികളർപ്പിച്ചു.
ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർ ഏത് ജാതി-മത-സംഘടനകളിൽ പെട്ടവരാണെങ്കിലും അവർ രാജ്യത്തിന്റെ ശത്രുക്കളാണെന്നും രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും ജനാധിപത്യ മതേതര മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഏതൊരു പൗരന്റെയും ഉത്തരവാദിത്ത മാണെന്നും ആദരാഞ്ജലി അർപ്പിച്ച് സംസാരിച്ച ദേശീയവേദി ഗൾഫ് കമ്മിറ്റി മുൻ ചെയർമാൻ ഹമീദ് സ്പിക് പറഞ്ഞു.
രാജ്യത്തിന്റെ ഏത് ഭാഗത്തു നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളും എതിർക്കപ്പെടേണ്ടതാണെന്നും കാശ്മീരിലെ പഹൽഗാം കൂട്ടക്കുരുതി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ചടങ്ങിൽ സംസാരിച്ച എം മാഹിൻ മാസ്റ്റർ പറഞ്ഞു.
തുടർന്ന് പ്രസിഡണ്ട് ടി.കെ അൻവർ ഭീകരവാദ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Post a Comment