മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു ; കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിയേറ്റത്
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്തുന്നിന്നു പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
കുന്നിൻ മുകളിൽ വെളിച്ചം കണ്ടതോടെയാണ് സവാദ് സ്ഥലത്തേയ്ക്ക് പോയതെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പൊലീസ് സ്ഥലത്ത് നടത്തിയ പരിശോധനയിൽ എലിക്കെണി ഉപയോഗിച്ച് സ്ഥാപിച്ച തോക്കിനുസമാനമായ ഉപകരണം കണ്ടെത്തിയിട്ടുണ്ട്.

Post a Comment